P Jayarajan | 2019ൽ വടകരയിൽ മത്സരിച്ച പി ജെ യോട് കാണിച്ചത് ഇരട്ടത്താപ്പോ? സിപിഎം അണികളിൽ നേതൃത്വത്തിനെതിരെ അതൃപ്തി!
Feb 24, 2024, 23:29 IST
/ കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) മൂന്ന് ജില്ലാ സെക്രട്ടറിമാരെ കളത്തിലേക്ക് ഇറക്കി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന സി.പി.എമ്മിൽ നേരത്തെ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത് അണികൾക്കിടെയിൽ ചർച്ചയാകുന്നു. 2019 ൽ വടകര സ്ഥാനാർത്ഥിയായി അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. പകരം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ ചുമതല ഏൽപ്പിക്കുകയായിരുന്നു.
പി ജയരാജൻ എന്തു തന്നെയായാലും വടകരയിൽ നിലംതൊടില്ലെന്നു പാർട്ടി നേതൃത്വത്തിന് അന്നേ അറിയാമായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ വ്യക്തി പൂജ നടത്തി പാർട്ടിക്ക് അതീതമായി വളരാൻ ശ്രമിച്ചുവെന്നായിരുന്നു പി ജയരാജനെതിരെ പാർട്ടി നേതൃത്വത്തിൻ്റെ കുറ്റപത്രം. ഇതിനാൽ വടകരയിൽ തോറ്റ പി ജയരാജന് വെറും സംസ്ഥാന കമ്മിറ്റി അംഗമായി തുടരേണ്ടിയും വന്നു. എന്നാൽ 2019 ൽ കോട്ടയത്തു നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ വി.എൻ. വാസവന് വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനം ലഭിക്കുകയും ചെയ്തു. വാസവനെ പിന്നീട് നിയമസഭയിലേക്ക് മത്സരിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്തു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്ന് ജില്ലാ സെക്രട്ടറിമാരെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. കണ്ണൂരിൽ എം.വി ജയരാജൻ, കാസർകോട് എം.വി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ വി. ജോയ് എന്നിവരാണ് മത്സരിക്കുന്നത്. എന്നാൽ ഇവർക്ക് പകരമായി താൽക്കാലിക ചുമതല മാത്രമേ ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റാർക്കെങ്കിലും നൽകുകയുള്ളു. പി ജയരാജന് ഒരു നീതിയും മറ്റു ചിലർക്ക് മറ്റൊരു നീതിയുമാണ് സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ഇതു ഇരട്ടത്താപ്പാണെന്ന അതൃപ്തി പി ജയരാജനെ അനുകുലിക്കുന്നവർക്കുണ്ട്.
കണ്ണൂർ: (KVARTHA) മൂന്ന് ജില്ലാ സെക്രട്ടറിമാരെ കളത്തിലേക്ക് ഇറക്കി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന സി.പി.എമ്മിൽ നേരത്തെ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത് അണികൾക്കിടെയിൽ ചർച്ചയാകുന്നു. 2019 ൽ വടകര സ്ഥാനാർത്ഥിയായി അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. പകരം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ ചുമതല ഏൽപ്പിക്കുകയായിരുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്ന് ജില്ലാ സെക്രട്ടറിമാരെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. കണ്ണൂരിൽ എം.വി ജയരാജൻ, കാസർകോട് എം.വി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ വി. ജോയ് എന്നിവരാണ് മത്സരിക്കുന്നത്. എന്നാൽ ഇവർക്ക് പകരമായി താൽക്കാലിക ചുമതല മാത്രമേ ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റാർക്കെങ്കിലും നൽകുകയുള്ളു. പി ജയരാജന് ഒരു നീതിയും മറ്റു ചിലർക്ക് മറ്റൊരു നീതിയുമാണ് സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ഇതു ഇരട്ടത്താപ്പാണെന്ന അതൃപ്തി പി ജയരാജനെ അനുകുലിക്കുന്നവർക്കുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.