Rejected | സുധാകരനെ തള്ളി വിഡി സതീശന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത് മാധ്യമങ്ങള്‍ക്ക് മുന്‍പിലല്ലെന്ന് വിമര്‍ശനം
 

 
VD Satheesan rejects K Sudhakaran, Kannur, News, VD Satheesan, Rejected, K Sudhakaran, Politics, Media, Kerala News


കെ മുരളീധരനെ വയനാടുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികം


കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ യുഡിഎഫില്‍ ഒരു ചര്‍ചയും നടന്നിട്ടില്ല
 

കണ്ണൂര്‍: (KVARTHA) വരാന്‍ പോകുന്ന ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അല്ല പ്രഖ്യാപിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ മുരളീധരനെ വയനാടുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികമാണ്. കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ യുഡിഎഫില്‍ ഒരു ചര്‍ചയും നടന്നിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു ആലോചനയുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. 

കെ മുരളീധരന്‍ വയനാട്ടില്‍ ഫിറ്റായ സ്ഥാനാര്‍ഥിയാണെന്നും മാണി ഗ്രൂപിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ യുഡിഎഫ്  നേതൃത്വം ആലോചന നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കളഞ്ഞ് കൊണ്ടാണ് പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia