Gold smuggling issue | സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുത; പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടേതെന്നും വി ജോയ്
Jun 28, 2022, 15:46 IST
തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ ചൊവ്വാഴ്ച നടന്നത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള രൂക്ഷമായ വാഗ് വാദങ്ങളാണ്. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുതയാണെന്ന് പറഞ്ഞ വി ജോയ് എം എല്‍ എ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒരിക്കല്‍ കൂടി ഇടതുപക്ഷം അധികാരത്തില്‍ വന്നതിലുള്ള അസഹിഷ്ണുതയാണ് അവര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരിയെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന, ഷാജ് കിരണ്‍, എച് ആര്‍ ഡി എസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്‍, അഡ്വ. കൃഷ്ണരാജ്, പി സി ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നവരാണ് സര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപിസോഡിലെ അഭിനേതാക്കള്‍ എന്നും അദ്ദഹം പറഞ്ഞു.
ഇതിനെ ആകെ കൂട്ടിമുട്ടിക്കുന്ന ബി ജെ പി-കോണ്‍ഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നില്‍. ഷാജ് കിരണ്‍ ഞങ്ങളുടെ ആരുടേയും സുഹൃത്തുമല്ല ദല്ലാളുമല്ല. ഷാജ് കിരണിന് പ്രതിപക്ഷ നേതാക്കളുമായും ബിജെപി നേതാക്കളുമായുമാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരന്‍ പ്രതിപക്ഷ നേതാവാണ്. 29 വര്‍ഷക്കാലത്തെ ആത്മമിത്രം എന്നാണ് കൃഷ്ണരാജ് ഫേസ്ബുകില്‍ കുറിച്ചത്. ബിജു കൃഷ്ണന്‍, അഡ്വ. കൃഷ്ണരാജ്, പി സി ജോര്‍ജ്- ഈ കൂട്ടുകെട്ടാണ് രണ്ടാം എപിസോഡിന്റെ സൂത്രധാരകര്‍. രണ്ടാം എപിസോഡ് പൊട്ടിക്കാനിരുന്നത് തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ സമയത്താണ്.
മഹാത്മാഗാന്ധിയുടെ ചിത്രം പൊട്ടിച്ചത് എസ്എഫ്ഐക്കാരാണെന്ന് എം വിന്‍സെന്റ് എംഎല്‍എയെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും വി ജോയ് ചോദിച്ചു. അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ചുവരില്‍ ഗാന്ധിയുടെ ചിത്രം കാണാമെന്നും വി ജോയ് പറഞ്ഞു.
Keywords: V Joy says opposition raising gold smuggling issue in the House due to Intolerance, Thiruvananthapuram, News, Politics, Assembly, Criticism, UDF, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.