Toll-free Number | പരീക്ഷയെ പേടിക്കേണ്ട; സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി വി -ഹെല്‍പ് ടോള്‍ ഫ്രീ സഹായ കേന്ദ്ര സേവനം ആരംഭിച്ചു

 


തിരുവനന്തപുരം: (KVARTHA) എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം, വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Toll-free Number | പരീക്ഷയെ പേടിക്കേണ്ട; സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി വി -ഹെല്‍പ് ടോള്‍ ഫ്രീ സഹായ കേന്ദ്ര സേവനം ആരംഭിച്ചു
 
ഫെബ്രുവരി 22 വ്യാഴാഴ്ച മുതല്‍ സേവനം ലഭ്യമായി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. നിംഹാന്‍സ് ബാംഗ്ലൂരില്‍ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോര്‍ഡിനേറ്റര്‍മാരാണ് കൗണ്‍സിലിംഗിന് നേതൃത്വം നല്‍കുന്നത്.

കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. സ്‌കൂള്‍ തലത്തില്‍ എല്ലാ പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെല്‍പ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords:  Toll-free exam counselling helpline launched for students, Thiruvananthapuram, News, Toll-free, Exam, Counselling, Helpline, Students, Education, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia