Found Dead | 'എല്ലാവരുടെ മുന്നിലും സഹപ്രവര്‍ത്തകര്‍ അപമാനിച്ചു, മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് മെസേജ്'; തിരുവനന്തപുരത്ത് അഭിഭാഷകന് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Mar 4, 2024, 15:55 IST
തിരുവനന്തപുരം: (KVARTHA) അഭിഭാഷകനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി എസ് അനില്‍കുമാര്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച (04.03.2024) പുലര്‍ചെയാണ് സംഭവം.
മരിക്കുന്നതിന് മുന്‍പ് അനില്‍ തന്റെ ആത്മഹത്യാക്കുറിപ്പ് അഭിഭാഷകരുടെ വാട്സ് ആപ് ഗ്രൂപില്‍ പങ്കുവച്ചതായി പൊലീസ് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച (03.03.2024) സ്റ്റേഷനില്‍ പാറാവ് ജോലി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)
Keywords: News, Kerala, Kerala-News, Regional-News, Obituary-News, Thiruvananthapuram News, Lawyer, Found Dead, Dead Body, Insult, WhatsApp Group, House, Policeman, Message, Police Station, Thiruvananthapuram: Lawyer Found Dead.

ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്. വാട്സ് ആപ് ഗ്രൂപില്‍ പങ്കുവച്ച അനിലിന്റെ കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ:
'ആദ്യമായും അവസാനവുമായാണ് ഞാന്‍ ഈ ഗ്രൂപില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേയെന്ന് പ്രാര്‍ഥിക്കുന്നു). മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജ്. എന്റെ പേര് അനില്‍ വി എസ്. ജൂനിയര്‍ അഡ്വകറ്റ് ആണ്. ഒരേ ഓഫിസിലെ രണ്ടു ജൂനിയര്‍ അഡ്വകറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍ വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല.
എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു. രണ്ടുപേരും വളരെ സ്മാര്‍ടായ പഴ്സനാലിറ്റികളാണ്. കാഴ്ച്ചയില്‍ വിനയമുള്ളവരാണ്. അത് അവരുടെ സ്വഭാവം മാത്രം. സ്വഭാവവും പെരുമാറ്റവും വ്യത്യസ്തമാണല്ലോ. അത്രത്തോളം ഉപദ്രവം ആണ് ഇവര്‍ നല്‍കിയത്. മറ്റൊന്നിനുമല്ല, ഇവരുമായി അടുക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവര്‍ കാരണം നശിക്കരുത്. അതിന് വേണ്ടിയാണ് ഇത് കുറിച്ചത്'.
അതേസമയം, കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരിക്കടുത്തുള്ള വീട്ടിലാണ് സംഭവം. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
'ആദ്യമായും അവസാനവുമായാണ് ഞാന്‍ ഈ ഗ്രൂപില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേയെന്ന് പ്രാര്‍ഥിക്കുന്നു). മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജ്. എന്റെ പേര് അനില്‍ വി എസ്. ജൂനിയര്‍ അഡ്വകറ്റ് ആണ്. ഒരേ ഓഫിസിലെ രണ്ടു ജൂനിയര്‍ അഡ്വകറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍ വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല.
എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു. രണ്ടുപേരും വളരെ സ്മാര്‍ടായ പഴ്സനാലിറ്റികളാണ്. കാഴ്ച്ചയില്‍ വിനയമുള്ളവരാണ്. അത് അവരുടെ സ്വഭാവം മാത്രം. സ്വഭാവവും പെരുമാറ്റവും വ്യത്യസ്തമാണല്ലോ. അത്രത്തോളം ഉപദ്രവം ആണ് ഇവര്‍ നല്‍കിയത്. മറ്റൊന്നിനുമല്ല, ഇവരുമായി അടുക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവര്‍ കാരണം നശിക്കരുത്. അതിന് വേണ്ടിയാണ് ഇത് കുറിച്ചത്'.
അതേസമയം, കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരിക്കടുത്തുള്ള വീട്ടിലാണ് സംഭവം. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച (03.03.2024) സ്റ്റേഷനില്‍ പാറാവ് ജോലി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)
Keywords: News, Kerala, Kerala-News, Regional-News, Obituary-News, Thiruvananthapuram News, Lawyer, Found Dead, Dead Body, Insult, WhatsApp Group, House, Policeman, Message, Police Station, Thiruvananthapuram: Lawyer Found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.