Fire | തളിപ്പറമ്പില്‍ ഫാക്ടറിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പില്‍ ഫാക്ടറി മാലിന്യത്തിന് തീപ്പിടിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലര്‍ചെ ഗ്രീന്‍ എര്‍ത്ത് കംപനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിനാണ് തീപ്പിടിച്ചത്. ധര്‍മശാല ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ശാദിന്റെ ഉടമസ്ഥതയിലുള്ള കംപനിക്ക് വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക് ശേഖരത്തിനാണ് രാവിലെ തീപിടിച്ചത്.
  
Fire | തളിപ്പറമ്പില്‍ ഫാക്ടറിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സേനയാണ് തീയണച്ചത്. തളിപ്പറമ്പ് അഗ്‌നിശമനസേനാ കേന്ദ്രത്തിലെ രണ്ട് യൂനിറ്റുകള്‍ എട്ട് ടാങ്ക് വെള്ളം ഉപയോഗിച്ചാണ് നാലുമണിക്കൂര്‍ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സമീപത്ത് ഉണ്ടായിരുന്ന മറ്റ് വ്യവസായ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ തടയാന്‍ കഴിഞ്ഞത്.
  
Fire | തളിപ്പറമ്പില്‍ ഫാക്ടറിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെവി സഹദേവന്‍, കെ രാജീവന്‍, ടിവി പ്രകാശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെവി രാജീവന്‍, ടിവി രജീഷ് കുമാര്‍, കെ ബിജു, കെ ധനേഷ്, നിമേഷ്, കെപി അര്‍ജുന്‍, മഹേഷ്, ഹോംഗാര്‍ഡുമാരായ സജീന്ദ്രന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
  
Fire | തളിപ്പറമ്പില്‍ ഫാക്ടറിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി

Keywords: Taliparamba : Plastic waste collected in the factory caught fire causing panic, Kannur, News, Plastic Waste, Factory, Fire, Fire Force, Industry, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia