Table Tennis | കണ്ണൂരിന് ഒരു ഒളിംപിക് സ്വര്‍ണമെഡല്‍; ടേബിള്‍ ടെന്നീസില്‍ ജൈത്രയാത്രയുമായി ശിവദാസനും ശിഷ്യന്‍മാരും

 


കണ്ണൂര്‍: (KVARTHA) ടേബിള്‍ ടെന്നീസിലൂടെ ഒരു ഒളിംപിക് സ്വര്‍ണമെഡല്‍ നേടാനുളള ഒരുക്കത്തിലാണ് കണ്ണൂര്‍ മുണ്ടയാട് അതിരകം സ്വദേശി പിവി ശിവദാസനും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ കായികതാരങ്ങളും. വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ദേശീയ സംസ്ഥാന മത്സരങ്ങളില്‍ ജേതാക്കളാകാന്‍ ശിവദാസന്റെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ചൈനയും ജപ്പാനും കുത്തകയാക്കിവെച്ചിരുന്ന ടേബിള്‍ ടെന്നീസില്‍ ഇന്‍ഡ്യയുടെ സുവര്‍ണകാലം കൊണ്ടുവരാനുളള അതിതീവ്ര ശ്രമത്തിലാണ് കണ്ണൂരിലെ താരങ്ങള്‍.

15 വര്‍ഷത്തെ നേവല്‍ ഏവിയേഷന്‍ ജോലിക്കുശേഷം വിരമിച്ച പിവി ശിവദാസന്‍ 1999 ല്‍ അതിരകത്തെ തറവാട് വീട് കേന്ദ്രികരിച്ചാണ് ടേബിള്‍ ടെന്നിസ് അകാഡമിക്ക് തുടക്കമിട്ടത്. ഒറ്റ ടേബിളില്‍ നിന്നും തുടങ്ങിയ ഈ പ്രയാണം ഇപ്പോള്‍ കൂടുതല്‍ വിപുലീകരിച്ചു കഴിഞ്ഞു. 

Table Tennis | കണ്ണൂരിന് ഒരു ഒളിംപിക് സ്വര്‍ണമെഡല്‍; ടേബിള്‍ ടെന്നീസില്‍ ജൈത്രയാത്രയുമായി ശിവദാസനും ശിഷ്യന്‍മാരും

കണ്ണൂര്‍ ജില്ലയ്ക്ക് പൊതുവെ പരിചയം കുറഞ്ഞ ടേബിള്‍ ടെന്നീസില്‍
രാജ്യാന്തര നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു ടേബിളുകള്‍ മൂന്ന് പരിചയ സമ്പന്നരായ പരിശീലകര്‍, റോബര്‍ടിക് സംവിധാനം യോഗ, മെഡിറ്റേഷന്‍ എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.

ചെറിയ പ്രായം മുതല്‍ തന്നെ കുട്ടികളെ കണ്ടെത്തി ടേബിള്‍ ടെന്നിസില്‍ ശാസ്ത്രീയ പരിശീലനം നല്‍കി വളര്‍ത്തുകയെന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പി വി ശിവദാസന്‍ പറഞ്ഞു. മുണ്ടയാട് അതിരകത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മില്ലേനിയം ടേബിള്‍ ടെന്നീസ് ഇന്‍ഡോര്‍ സ്റ്റേഡിയം ടേബിള്‍ ടെന്നീസ് ദേശീയ ചാംപ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മശ്രീ ശരത് കമല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പിവി ശിവദാസന്‍ അധ്യക്ഷന്‍നായി. ഒളിംപ്യന്‍ രാധിക സുരേഷ്, ഡോ.കെ വി ശിവദാസ്, ടി എസ് ജിത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉഷ എന്നിവര്‍ പ്രസംഗിച്ചു.

Table Tennis | കണ്ണൂരിന് ഒരു ഒളിംപിക് സ്വര്‍ണമെഡല്‍; ടേബിള്‍ ടെന്നീസില്‍ ജൈത്രയാത്രയുമായി ശിവദാസനും ശിഷ്യന്‍മാരും


ടേബിള്‍ ടെന്നീസ് താരങ്ങളും രക്ഷിതാക്കളും പ്രദേശവാസികളും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇപ്പോഴും ടേബിള്‍ ടെന്നീസ് കളിക്കുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരന്‍ നാരായണനെ ചടങ്ങില്‍ ശരത് കമല്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

Table Tennis | കണ്ണൂരിന് ഒരു ഒളിംപിക് സ്വര്‍ണമെഡല്‍; ടേബിള്‍ ടെന്നീസില്‍ ജൈത്രയാത്രയുമായി ശിവദാസനും ശിഷ്യന്‍മാരും

Keywords: Shivdas and his disciples to win medals in table tennis, Kannur, News, Table Tennis, Olympic Medal, Practice, Inauguration, Arjuna Award Winner, Indore Stadium, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia