SDPI Yatra | 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി എ​സ്​ ഡി ​പി ​ഐയുടെ ജ​ന​മു​ന്നേ​റ്റ യാ​ത്രയ്ക്ക് സമാപനമായി

 


തി​രു​വ​ന​ന്ത​പു​രം: (KVARTHA) 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി സം​സ്ഥാ​ന പ്രസി​ഡ​ൻ​റ്​ മൂ​വാ​റ്റു​പു​ഴ അ​ശ്​റ​ഫ് മൗ​ല​വിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 14ന് ​കാ​സ​ര്‍കോ​ട് ഉപ്പളയില്‍ നി​ന്നാ​രം​ഭി​ച്ച എ​സ്​ ഡി ​പി ​ഐയുടെ ജ​ന​മു​ന്നേ​റ്റ യാ​ത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിച്ചു.

SDPI Yatra | 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി എ​സ്​ ഡി ​പി ​ഐയുടെ ജ​ന​മു​ന്നേ​റ്റ യാ​ത്രയ്ക്ക് സമാപനമായി

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍കിലേക്ക് വരവേറ്റത്. ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കുക, രാജ്യത്ത് ജാതി സെൻസസ് നടത്തുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു യാത്ര.

മോ​ദി ഭ​ര​ണം രാ​ജ്യ​ത്തി​​ന്‍റെ സ​ർ​വ മേ​ഖ​ല​യി​ലും നാ​ശം വി​ത​ക്കു​ക​യാ​ണെ​ന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് എ​സ്​ ഡി പി ​ഐ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ശെഫി പറഞ്ഞു. നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികളെ സർകാർ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഫെഡറൽ സംവിധാനത്തിനുമെതിരായ ആക്രമണം സർകാർ തുടരുമ്പോൾ പ്രതിപക്ഷം നിശബ്ദ കാഴ്ചക്കാരായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ക​ണ്ട​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ മൂ​വാ​റ്റു​പു​ഴ അ​ശ്​റ​ഫ് മൗ​ല​വി, വൈ​സ് ക്യാ​പ്റ്റ​ന്‍മാ​രാ​യ തു​ള​സീ​ധ​ര​ന്‍ പ​ള്ളി​ക്ക​ല്‍, റോ​യ് അ​റ​യ്ക്ക​ല്‍, സം​സ്ഥാ​ന വൈ​സ് പ്രസിഡൻറ്​ പി ​അ​ബ്ദു​ല്‍ ഹ​മീ​ദ്, സെ​ക്രട​റി പി ​ആ​ര്‍ സി​യാ​ദ്, അ​ശ്​റ​ഫ് പ്രാ​വ​ച്ച​മ്പ​ലം, എ​ല്‍ ന​സീ​മ, ശംസു​ദ്ദീ​ന്‍ മ​ണ​ക്കാ​ട്, സ​ബീ​ന ലു​ഖ്മാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Keywords: News, Kerala, Thiruvananthapuram, SDPI, Politics, Election, Lok Sabha Election, SDPI Yatra, Government, SDPI Yatra concluded in Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia