Money Seized | ട്രെയിനില്‍ നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

 


ചെന്നൈ: (KVARTHA) താംബരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച നാലു കോടി രൂപ പിടിച്ചെടുത്തതായി റെയില്‍വേ പൊലീസ്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റുചെയ്തു. സതീഷ് (33), നവീന്‍ (31), പെരുമാള്‍ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമിഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

Money Seized | ട്രെയിനില്‍ നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ശനിയാഴ്ച രാത്രി ചെന്നൈയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട് മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വോടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയിക്കുന്നത്. അറസ്റ്റിലായവര്‍ നൈനാര്‍ നാഗേന്ദ്രന്റെ ഹോടെലിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതല്‍ അറസ്റ്റിന് സാധ്യത ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Rs 4 crore seized from BJP member at Chennai's Tambaram railway station, Chennai, News, BJP Worker, Raid, Train, Railway Station, Money Seized, Arrested, Police, Secret Message, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia