Road Opened | പയ്യന്നൂര്‍-അമ്പലത്തറ കാനായി മണിയറവയല്‍-മാതമംഗലം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു
Feb 21, 2024, 00:17 IST
പയ്യന്നൂര്‍: (KVARTHA) കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പയ്യന്നൂര്‍-അമ്പലത്തറ കാനായി മണിയറവയല്‍-മാതമംഗലം റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ, എരമംകുറ്റൂര്‍ പഞ്ചായത്തുകളിലൂടെ പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. 58.53 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഈ റോഡ് പൂര്‍ത്തിയായതോടെ കാര്‍ഷിക-വ്യവസായ വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിയറ പാലത്തിന് സമീപം നടന്ന ചടങ്ങില്‍ കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിബു കൃഷ്ണരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭ അധ്യക്ഷ കെ വി ലളിത, വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ടി വിശ്വനാഥന്‍, എരമംകുറ്റൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ രാമചന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി ഭാസ്‌കരന്‍, ഇക്ബാല്‍ പോപ്പുലര്‍, കെ എം സുലോചന, കെ എം ചന്തുക്കുട്ടി, ചന്ദ്രമതി, പി ലത, ഗൗരി, പഞ്ചായത്ത് അംഗങ്ങളായ കെ വി രവീന്ദ്രന്‍, പി വി വിജയന്‍, മുന്‍ എംഎല്‍എ സി കൃഷ്ണന്‍, കെആര്‍എഫ്ബി ടീം ലീഡര്‍ എസ് ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, Kannur-News, Kerala, Kerala-News, Payyannur-Ambalathara Kanai Maniyaravayal-Matamangalam road opened.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.