Lok Ayukta | ലോകായുക്ത നിയമ ഭേദഗതി ബില്‍ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല
Feb 29, 2024, 17:37 IST
തിരുവനന്തപുരം: (KVARTHA) ലോകായുക്ത നിയമ ഭേദഗതി ബില്‍ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതോടുകൂടി ലോകായുക്ത നിയമംതന്നെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാല്‍ നിയമം വരുന്നതിനു മുന്‍പാണ് കേരള ലോകായുക്ത നിയമം നിലവില്‍ വന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ ഇതുപോലെ സമാനമായ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ ഇല്ല എന്ന് ലോക്പാല്‍ നിയമത്തില്‍ത്തന്നെ പറയുന്നുണ്ട്.
കര്‍ണാടക ലോകായുക്തനിയമം എടുത്തുനോക്കിയാല്‍ സമാനമായ നിരവധി പ്രൊവിഷനുകള്‍ അവിടെ കാണാന്‍ കഴിയും. അതുകൊണ്ട് സെക്ഷന്‍ 14 ല്‍ വരുത്തിയിരിക്കുന്ന ഈ ഭേദഗതി നമ്മുടെ സംസ്ഥാനത്തെ അഴിമതി നിരോധന നിയമത്തെ കശാപ്പു ചെയ്യുന്ന ഒന്നായിട്ട് മാത്രമേ കാണാന്‍ കഴിയൂ. തന്നെയുമല്ല ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ ഡെലിഗേറ്റ് ചെയ്യാന്‍വേണ്ടി എക്‌സിക്യൂട്ടീവിന് അപ്പലേറ്റ് അതോറിറ്റി നല്‍കുന്നതിന് ഭരണഘടനാവിരുദ്ധമാണ്.
ലോകായുക്ത ഒരു ക്വാസി ജുഡീഷ്യല്‍ ബോഡിയാണ്. ലോകായുക്ത തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതിന്റെ അപ്പീല്‍ ഒന്നുകില്‍ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ വേണം പോകാന്‍. ഇവിടെ സംഭവിച്ചിരിക്കുന്നത് അപ്പലേറ്റ് അതോറിറ്റി ആയ മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കുമേലുള്ള അപ്പലേറ്റ് അതോറിറ്റി നിയമസഭയുമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്.
സംഭവമൂര്‍ത്തി കേസ് മുതല്‍ മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസ് വരെയുള്ള അഞ്ചു കേസുകളില്‍ ഭരണഘടനാബഞ്ചിന്റെ വിധിയുണ്ട്. അഞ്ച് കേസുകളിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി കോടതിയുടെ ഓര്‍ഡര്‍ ഡെലിഗേറ്റ് ചെയ്യാന്‍ വേണ്ടി എക്‌സിക്യൂട്ടീവിന് അധികാരം നല്‍കാന്‍ പാടില്ല എന്ന് തന്നെയാണ്.

അങ്ങനെ വരുമ്പോള്‍ രാഷ്ട്രപതി ഇതിന് അംഗീകാരം കൊടുത്തത് കോടതിയില്‍ പോയാല്‍ നിലനില്‍ക്കില്ല. കോടതിയുടെ മുന്‍പാകെ വന്നു കഴിഞ്ഞാല്‍ അഞ്ച് പേര്‍ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബില്ലിന് രാഷ്ട്രപതി കൊടുത്ത ഈ അംഗീകാരം നിലനില്‍ക്കില്ല എന്ന് തന്നെയാണ് പറയാനുള്ളത്.
അതില്‍ ഭരണഘടനാബെഞ്ചിന്റെ വിധികള്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കോടതി വേണ്ടല്ലോ. കോടതി എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജഡ്ജ്‌മെന്റുകളും എക്‌സിക്യൂട്ടീവിന് ചോദ്യം ചെയ്യാം എന്ന് വന്നു കഴിഞ്ഞാല്‍ പിന്നീട് രാജ്യത്ത് ജുഡീഷ്യറി തന്നെ ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഈ ലോകായുക്ത ഭേദഗതി ബില്ലിന് അനുവാദം കൊടുത്തത് നിയമവിരുദ്ധമാണ്. അതിനെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ ഈ ഭേദഗതി നിയമം നിലനില്‍ക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ ഈ നിയമം കൊണ്ടുവന്നത് മുഖ്യമന്ത്രിയെയും കോവിഡ് കാലത്തെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ മുന്‍ ആരോഗ്യമന്ത്രി ഷൈലജയെയും ഒക്കെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ജനതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ളതല്ല, അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമമാണിത്.

അതുകൊണ്ട് ഇതിനെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ എതിര്‍ക്കും, നിയമപരമായ മാര്‍ഗങ്ങള്‍ തേടും, ഇത് ഒരു കാരണവശാലും അഴിമതി നിരോധനം കണക്കാക്കി കൊണ്ടുള്ള ഭേദഗതി അല്ല. അഴിമതി യഥേഷ്ടം നടത്താനുള്ള ലൈസന്‍സ് ആണ്. അതുകൊണ്ടാണ് ബില്‍ ഗവര്‍ണര്‍ ഒപ്പിടരുത് എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.
അങ്ങനെയാണ് ഗവര്‍ണര്‍ അത് രാഷ്ട്രപതിക്ക് അയക്കുന്നത്. രാഷ്ട്രപതി ഇതിന് അനുവാദം നല്‍കിയെങ്കിലും കോടതിയുടെ മുന്നില്‍ വന്നാല്‍ ഒരു കാരണവശാലും നിലനില്‍ക്കില്ല എന്നാണ് പറയാനുള്ളത്. അതുകൊണ്ട് നാട്ടില്‍ നടക്കുന്ന ഗുരുതരമായ അഴിമതികള്‍ തടയാനുള്ള അവസാനത്തെ മാര്‍ഗമാണ് ഇതോടുകൂടി അടഞ്ഞിരിക്കുന്നത്.

സെക്ഷന്‍ 14 അനുസരിച്ച് ഒരു മന്ത്രി കുറ്റക്കാരന്‍ ആണെന്ന് വിധിച്ചാല്‍ രാജിവെക്കണം എന്നുള്ള പ്രൊവിഷന്‍ ഇല്ലാതാക്കുക വഴി സംസ്ഥാനത്ത് ഏത് കൊള്ളയും ഏത് അഴിമതിയും ആര്‍ക്കും നടത്താനുള്ള പരസ്യമായ ലൈസന്‍സിന് വിട്ടിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്. ഭാവി നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് ഇരുപതില്‍ ഇരുപത് സീറ്റും ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് മത്സരിക്കുന്ന കാര്യം സ്‌ക്രീനിങ് കമിറ്റി കഴിയുമ്പോള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഞങ്ങളോടു നേരത്തെ പറഞ്ഞതാണ് ഞാന്‍ മത്സരിക്കാന്‍ ഇല്ല എന്ന്. മത്സരിക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ല. രണ്ട് പദവികള്‍ കൂടി ഒരുമിച്ച് വഹിക്കാന്‍ അദ്ദേഹത്തിന് സമയമില്ല എന്ന് പറഞ്ഞതാണ്. സ്‌ക്രീനിങ് കമിറ്റി കൂടി കഴിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരും. പാര്‍ട്ടിയുടെ ഇലക്ഷന്‍ കമ്മിറ്റിയാണ് എല്ലാ കാര്യങ്ങളുടെയും അന്തിമ തീരുമാനം എടുക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala says President's decision to approve the Lok Ayukta Act Amendment Bill is unfortunate, Thiruvananthapuram, News. Ramesh Chennithala, Lok Ayukta Act Amendment Bill, Politics, Criticized, Court, Appeal, Governor, President, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.