Robbery | 'വ്യാപാര സ്ഥാപനത്തില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കൈയ്യോടെ പൊക്കി കടയുടമ; കയ്യിട്ടുവാരിയത് അസോസിയേഷന്‍ ജില്ലാ ഭാരവാഹി'
Updated: May 28, 2024, 17:47 IST
അജോ കുറ്റിക്കന്‍
കടയുടമ വിവരം നല്‍കിയതനുസരിച്ച് എത്തിയവര്‍ പൊലീസുകാരനെ തൊണ്ടിമുതലുമായി പിടിച്ചു നിര്‍ത്തിയതോടെ നാല്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി. പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരിയതെന്നും റിപോര്‍ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചുവെങ്കിലും അവരും കേസ് ഒതുക്കിയതായാണ് റിപോര്‍ട്. 'കള്ളനായ' പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂടിയിലാണ്.
മാധ്യമങ്ങള്‍ പറയുന്നത്:
കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയിലെ നിത്യ സന്ദര്‍ശകനായിരുന്നു പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്നും പിടികൂടിയിരുന്നു. അന്നുമുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നുപോയതിന് ശേഷം പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയതോടെ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ 24ന് പിടിയിലായത്.
പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ സോഡാ നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. ഉടമ നാരങ്ങ വെള്ളം എടുക്കുന്നതിനിടയില്‍ പണപ്പെട്ടിയില്‍ നിന്ന് ആയിരം രൂപ പൊലീസുകാരന്‍ മോഷ്ട്ടിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കള്ളനെ കൈയ്യോടെ പിടികൂടിയത്.
ഇടുക്കി: (www.kvartha.com) വ്യാപാര സ്ഥാപനത്തില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയ്യോടെ പൊക്കിയതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പീരുമേട് പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പൊലീസുകാരന്‍ 1000 രൂപ മോഷ്ടിച്ചത്.
കടയുടമ വിവരം നല്‍കിയതനുസരിച്ച് എത്തിയവര്‍ പൊലീസുകാരനെ തൊണ്ടിമുതലുമായി പിടിച്ചു നിര്‍ത്തിയതോടെ നാല്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി. പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരിയതെന്നും റിപോര്‍ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചുവെങ്കിലും അവരും കേസ് ഒതുക്കിയതായാണ് റിപോര്‍ട്. 'കള്ളനായ' പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂടിയിലാണ്.
മാധ്യമങ്ങള്‍ പറയുന്നത്:
കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയിലെ നിത്യ സന്ദര്‍ശകനായിരുന്നു പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്നും പിടികൂടിയിരുന്നു. അന്നുമുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നുപോയതിന് ശേഷം പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയതോടെ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ 24ന് പിടിയിലായത്.
പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ സോഡാ നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. ഉടമ നാരങ്ങ വെള്ളം എടുക്കുന്നതിനിടയില്‍ പണപ്പെട്ടിയില്‍ നിന്ന് ആയിരം രൂപ പൊലീസുകാരന്‍ മോഷ്ട്ടിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കള്ളനെ കൈയ്യോടെ പിടികൂടിയത്.
Keywords: Police man robbed merchant money, Idukki, News, Local News, Police, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.