Police FIR | ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രടറി ബിആര്‍എം ശഫീറിനെതിരെ പൊലീസ് കേസ്

 


തിരുവനന്തപുരം : (www.kvartha.com) ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രടറി ബിആര്‍എം ശഫീറിനെതിരെ പൊലീസ് കേസെടുത്തു. ശഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലാര്‍കായിരുന്ന യുവതി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
  
Police FIR | ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രടറി ബിആര്‍എം ശഫീറിനെതിരെ പൊലീസ് കേസ്

വനിത ക്ലാര്‍കിനെതിരെ ശഫീര്‍ നല്‍കിയ പരാതിയിലും നെടുമങ്ങാട് പൊലീസ് കേസെടുത്തു. താന്‍ അറിയാതെ ക്ലാര്‍ക് വകീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് പരാതി. ശഫീര്‍ പരാതി നല്‍കിയ ശേഷമാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിക്കുന്നത്. വര്‍കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശഫീര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുക ഇല്ലാത്തതിനാല്‍ വീഡിയോ ചെയ്ത് നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം സ്വരൂപിച്ച ശഫീര്‍ ഇപ്പോള്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ചകളില്‍ സജീവമാണ്.

Keywords: Police file case against KPCC secretary BRM Shafeer for assaulting office worker, News, Kerala, Top-Headlines, Police, Case, Complaint, Secretary, Assault, Office, Advocate, Nedumangad, Varkala,Fund.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia