Accidental Death | ഇരിട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക് യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച രാത്രി 9.45 നാണ് അപകടം
പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
കണ്ണൂര്‍: (KVARTHA) ഇരിട്ടി കീഴൂര്‍ കുന്നില്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പയഞ്ചേരി വികാസ് നഗറിലെ മുഹമ്മദ് റസിന്‍(17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45 നാണ് അപകടം. മുഹമ്മദ് റസിനും സുഹൃത്ത് മുഹമ്മദ് നജാദും സഞ്ചരിച്ച ബൈക് കീഴൂര്‍ കുന്നില്‍വെച്ച് എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ഇരിട്ടിയിലെയും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പന്ത്രണ്ടുമണിയോടെ മുഹമ്മദ് റസീന്‍ മരിച്ചു. പയഞ്ചേരി വികാസ് നഗറിലെ ഇല്ലിക്കല്‍ അബ്ദുര്‍ റഹ് മാന്റെയും റയീനാസിന്റെയും മകനാണ്.
ഇരിട്ടി അങ്ങാടിക്കടവ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് റസീന്‍. സഹോദരങ്ങള്‍: റാനിയ, റനല്‍(ഇരുവരും വിദ്യാര്‍ഥികള്‍). പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.