Accidental Death | വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകവെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു; സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്ത് കടന്നുകളഞ്ഞു; 17 കാരന് ദാരുണാന്ത്യം
May 5, 2024, 12:36 IST
പത്തനംതിട്ട: (KVARTHA) ഇരുചക്രവാഹനം അപകടത്തില്‍പെട്ടതോടെ പരുക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്ത് കടന്നുകളഞ്ഞു. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. പരുക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്ക് സാരമായി പരുക്കേറ്റിരുന്നതിനാല്‍ സുധീഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.
അപകടത്തിന് ശേഷം ബൈകുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ (23) ആറന്‍മുള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായതെന്നും കടയിലേക്കെന്ന് പറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും വീട്ടുകാര്‍ പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് യുവാവിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
പത്തനംതിട്ട - കോഴഞ്ചേരി റോഡില്‍ ശനിയാഴ്ച (04.05.2024) രാത്രി 9.15 നാണ് സംഭവം. സഹദ് ഓടിച്ചിരുന്ന ബൈകിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. എസ് എന്‍ ഡി പി ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപത്തുവെച്ച് വാഹനം നിയന്ത്രണവിട്ട് മറിയുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണെങ്കിലും വീണിടത്തുനിന്ന് എഴിന്നേറ്റ സഹദ് ചലനമറ്റ് കിടക്കുന്ന സുധീഷിനെ തിരിഞ്ഞ് നോക്കാതെ പോകുകയായിരുന്നു. സ്ഥലത്തിനിന്നും മുങ്ങാന്‍ ശ്രമിച്ച സഹദിനെ പ്രദേശവാസികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Keywords: News, Kerala, Pathanamthitta-News, Pathanamthitta, Road, Accident, Accidental Death, Youth, Fellow Passenger, Police, Booked, Custody, Case, 17 Year Old, CCTV, Pathanamthitta: 17 year old youth died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.