Award | ഓലപ്പുര പൂര്‍വ വിദ്യാര്‍ഥി വേദി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 


കണ്ണൂര്‍: (KVARTHA) ഇരിക്കൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ 1997-98 വര്‍ഷത്തെ 10-ാം ക്ലാസ് വിദ്യാര്‍ഥികളുടെ സമന്വയ വേദിയായ 'ഓലപ്പുര'യെന്ന വാട്‌സ് ആപ് കൂട്ടായ്മ ഏര്‍പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം നല്‍കുകയെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2024 അധ്യയന വര്‍ഷം 10 മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച രചനയാണ് അവാര്‍ഡിന് പരിഗണിക്കുക. 18 വയസുവരെ പൊതുവിദ്യാലയങ്ങള്‍, സി ബി എസ് ഇ, സി എസ് ഇ, മറ്റ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

Award | ഓലപ്പുര പൂര്‍വ വിദ്യാര്‍ഥി വേദി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 2020 മുതല്‍ 2024 മെയ് വരെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് രണ്ടു കോപി വീതം അയക്കേണ്ടത്. മത്സര വിജയികള്‍ക്ക് ജൂണ്‍ മാസത്തില്‍ വായനാ വാരത്തോട് അനുബന്ധിച്ചു ഇരിക്കൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്ത ശില്‍പവും 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുസ്തകങ്ങള്‍ അയക്കേണ്ട വിലാസം കെ വി മനോജ് കുമാര്‍, ശ്രീശൈലം പി ഒ മുണ്ടലൂര്‍, പിന്‍: 670622, കണ്ണൂര്‍. ഫോണ്‍: 81 36 89 1003. പുസ്തകങ്ങള്‍ മെയ് 20നകം ലഭിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ ഒന്നിനാണ് അവാര്‍ഡ് പ്രഖ്യാപന നടത്തുക.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ കെ വി മനോജ് കുമാര്‍, കെ വി കുഞ്ഞിനാരായണന്‍, അനീഷ് ഉത്രാടം, എസ് ആര്‍ സിന്ധു എന്നിവര്‍ പങ്കെടുത്തു.

Keywords: News, Olappura, Alumni Forum, Invited, Applications, Literary Awards, Kannur, Kannur News, Press Meet, Students, SSLC, WhatsApp, Plus Two, Olappura Alumni Forum invited applications for Literary Awards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia