Home Solution | കുട്ടികളുടെ വഴക്ക് പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാണ്; വിഷമിക്കേണ്ട, ഇതാ ഈ വഴി പരീക്ഷിച്ച് നോക്കൂ

 

കൊച്ചി: (KVARTHA) ഒന്നില്‍ കൂടുല്‍ കുട്ടികളുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് തലവേദന ഒഴിഞ്ഞ സമയം ഉണ്ടാകില്ല. കാരണം തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കായിരിക്കും. പലപ്പോഴും ഈ വഴക്കിനിടയില്‍ പെട്ട് നട്ടംതിരിയേണ്ടി വരിക മാതാപിതാക്കളായിരിക്കും. അവധിക്കാലമായാല്‍ പിന്നെ പറയുകയേ വേണ്ട. ഇനി ഒരു കുട്ടി മാത്രമാണെങ്കിലും ഇതേ പ്രശ്‌നം തന്നെ അനുഭവക്കേണ്ടി വരുന്ന മാതാപിതാക്കളും ഉണ്ട്. കൂട്ടുകൂടാന്‍ ആളില്ലാത്തതിനാല്‍ മിക്കവാറും അവര്‍ തങ്ങളുടെ കലിപ്പ് തീര്‍ക്കുന്നത് ഇവരോടായിരിക്കും.

Home Solution | കുട്ടികളുടെ വഴക്ക് പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാണ്; വിഷമിക്കേണ്ട, ഇതാ ഈ വഴി പരീക്ഷിച്ച് നോക്കൂ
 

പല മാതാപിതാക്കളുടെയും വലിയൊരു പ്രശ്നമാണ് പരസ്പരം സ്നേഹിച്ചു വളരേണ്ട കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍. വഴക്ക് മാത്രമാണെങ്കില്‍ കുഴപ്പമില്ല, ഇത് കയ്യാങ്കളിയുമുണ്ടാകും. ഒരാളെ അനുനയിപ്പിച്ചുനിര്‍ത്തുമ്പോള്‍ അടുത്ത ആള്‍ തുടങ്ങും. നിസാര കാര്യങ്ങള്‍ക്കാകും പലപ്പോഴും വഴക്കിടുക. 

കാളിപ്പാട്ടങ്ങളെ ചൊല്ലിയോ, ഭക്ഷണ സാധനങ്ങളെ ചൊല്ലിയോ ആയിരിക്കും വഴക്ക്. അതുമല്ലെങ്കില്‍ പുസ്തകങ്ങള്‍ എടുക്കുന്നതിനെ ചൊല്ലിയാകും. ചിലപ്പോള്‍ ഒരു കാര്യമില്ലാതെയും ഇവര്‍ വഴക്ക് കൂടും. പലപ്പോഴും കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ മാതാപിതാക്കള്‍ തമ്മിലും കലഹിക്കേണ്ടി വരാറുണ്ട്. ഇത് വീട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നു.

എന്നാല്‍ കുഞ്ഞാകുമ്പോള്‍ തന്നെ കുട്ടികളില്‍ കണ്ടുവരുന്ന ഇത്തരത്തിലുള്ള വഴക്കുകളും പ്രശ്നങ്ങളും കൈകാര്യം ചെയ്താല്‍ പിന്നീട് ദു:ഖിക്കേണ്ടതില്ല. സഹോദര സ്നേഹവും കരുതലും കുട്ടികളില്‍ വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ പരസ്പരം കുറ്റപ്പെടുത്തിയാല്‍ പ്രശ്‌നം വഷളാകുകയേ ഉള്ളൂ.

കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങളെ അതിജീവിക്കുവാനും ഒഴിവാക്കുവാനും ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്, എന്തെല്ലാമെന്ന് നോക്കാം.

*കുട്ടികളുടെ സ്വഭാവവ്യത്യാസങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്

* കുട്ടികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധം വയ്ക്കരുത്.

*കുട്ടികളെ താരതമ്യം ചെയ്യരുത്

*രണ്ട് കുട്ടികളാണെങ്കില്‍ ഒരാള്‍ക്ക് മാത്രം കൂടുതല്‍ സ്‌നേഹം നല്‍കരുത്. രണ്ടുപേരെയും ഒരുപോലെ കാണണം.

*വഴക്ക് കൂടുമ്പോള്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തരുത്.

*ചിന്താഗതിയിലും, സ്വഭാവത്തിലും, വികാരപ്രകടനങ്ങളിലും, പെരുമാറ്റ രീതികളിലും ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.

*വ്യത്യാസങ്ങളെ കണ്ട് മനസ്സിലാക്കി മക്കളോട് ഇടപെടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികള്‍ പരസ്പരം അംഗീകരിക്കുവാനും അവരവരുടെ കഴിവുകള്‍ അനുസരിച്ച് വളരുവാനും ശ്രമിക്കുന്നു.

*മക്കള്‍ക്കിടയില്‍ അസൂയ ഉണ്ടാകുന്നുവെങ്കില്‍ അതിനെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായി തിരുത്തുക

*കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ പരിഹരിക്കുവാന്‍ സഹായിക്കണം

*കുട്ടികളെ പരസ്പരം ബഹുമാനിക്കാന്‍ പരിശീലിപ്പിക്കുക

*അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടക്കേടുകളും വഴക്കുകളിലൂടെയും കലഹങ്ങളിലൂടെയും അല്ലാതെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാണിച്ചു കൊടുക്കണം.   ഇക്കാര്യങ്ങളെല്ലാം നിറവേറ്റാന്‍ കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല.

Keywords:  Need a solution for Quarrels between children, tips for parents, Kochi, News, Quarrels Between Children, Tips for Parents, Health Tips, Health, Family, Respect, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia