Found Dead | വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചു; പിന്നാലെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Apr 16, 2024, 21:45 IST
കോതമംഗലം: (KVARTHA) വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മകള്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടുമാസം മുന്‍പു ചിറയിന്‍കീഴില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു-24) ആണ് ശനി രാത്രി മരിച്ചത്.
മകള്‍ മരിച്ച വിവരം അറിഞ്ഞ അമ്മ ഗായത്രി (45) യെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അമ്മയുടേയും മകളുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂടര്‍ വിദ്യാര്‍ഥി).

Keywords: Mother, Daughter Found Dead in House, Ernakulam, News, Found Dead, Obituary, Dead Body, Hospital, Treatment, Bike Accident, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.