MB Rajesh | മാധ്യമങ്ങള്‍ക്ക് ജനങ്ങളെ രക്ഷിക്കാനാവില്ലെന്ന് മന്ത്രി എം ബി രാജേഷ്

 


കണ്ണൂര്‍: (KVARTHA) മാധ്യമങ്ങള്‍ക്ക് ജനങ്ങളെ രക്ഷിക്കാനാവില്ലെന്നും മാധ്യമങ്ങളെ ജനങ്ങളാണ് രക്ഷിക്കുകയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന വിരുദ്ധതയും ശാസ്ത്ര വിരുദ്ധതയും ആഘോഷിക്കപ്പെടുന്ന കാലമാണിത്. മതനിരപേക്ഷ ഇന്ത്യ വേണോ മതാധിഷ്ഠിത ഇന്ത്യ വേണോ എന്ന് തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

MB Rajesh | മാധ്യമങ്ങള്‍ക്ക് ജനങ്ങളെ രക്ഷിക്കാനാവില്ലെന്ന് മന്ത്രി എം ബി രാജേഷ്

ശാസ്ത്രബോധമുണ്ടാവുകയെന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ്. ഇപ്പോള്‍ കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ്. ഇരുട്ടിവെളുത്തപ്പോള്‍ രാജ്യത്ത് നിന്നും ഒരു സംസ്ഥാനം മായ്ച്ചുകളഞ്ഞിരിക്കുന്നു. കേന്ദ്രഭരണ പ്രദേശമാണ് നമ്മുടെ രാജ്യത്ത് ഇന്ന് കൂടുതലുളളത്. ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളെയും വാഴ്ത്തുകയും അതിന്റെ വിരുദ്ധത ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്.

ശാസ്ത്രബോധമുണ്ടാവുകയെന്നത് മൗലിക അവകാശവും കടമയുമാണ്. ശാസ്ത്രത്തിന്റെ പ്രത്യേകതയെന്നാല്‍ സത്യാന്വേഷണമാണ്. ശാസ്ത്രത്തിനു മുന്‍പില്‍ ചോദ്യം ചെയ്യപ്പെടാത്തത് ഒന്നുമില്ല. പരീക്ഷണങ്ങളിലൂടെ സത്യം തെളിയിക്കപ്പെടുകയാണ്. വിമര്‍ശിക്കാനുളള സ്വാതന്ത്ര്യമാണ് ശാസ്ത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടാണ് മതാധിഷ്ഠിത രാജ്യങ്ങളില്‍ ശാസ്ത്രം മുരടിച്ചു നില്‍ക്കുന്നത്. സ്വതന്ത്ര ചിന്തയുളളപ്പോഴെ അന്വേഷണ കൗതുകമുണ്ടാവുകയുളളൂ. സ്വതന്ത്രചിന്തപുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയിലും വേട്ടയാടലുമാണ് നേരിടേണ്ടി വരുന്നതെന്നു എം ബി രാജേഷ് കൂട്ടിച്ചേർത്തു.

ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റിലെ അസിസ്റ്റന്റ് എഡിറ്റര്‍ ദിലീപ് മലയാലപ്പുഴ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സബിന പദ്മന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫേര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി ജൂലി, രാജീവന്‍ കാവുമ്പായിയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kannur, Politics, MB Rajesh, Malayalam News, Media, Award, Election, Journalist, Minister MB Rajesh said media cannot save people.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia