Wedding Invite | കല്യാണത്തിന് വരണം, ഒപ്പം കെ സി വേണുഗോപാലിന് ഒരു വോടും! ശ്രദ്ധ നേടി വിവാഹക്ഷണക്കത്ത്
Apr 23, 2024, 14:37 IST
ആലപ്പുഴ: (KVARTHA) കല്യാണത്തിന് വരണം, ഒപ്പം കെ സി വേണുഗോപാലിന് ഒരു വോടും. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന് വോട് അഭ്യർഥിച്ച് കൊണ്ടുള്ള വിവാഹക്ഷണക്കത്ത് ശ്രദ്ധ നേടി. ആലപ്പുഴ മുല്ലക്കല്‍ വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുൽ വഹീദിന്റെ മകന്‍ വസീമിന്റെ ക്ഷണക്കത്തിലാണ് കെ സിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
രാഷ്ടീയ പാര്‍ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയുടെ ഫോടോ സഹിതം വോട് അഭ്യർഥിച്ച് കൊണ്ടുള്ള ഡിസൈനാണ് ഇതിനെ വേറിട്ടതാക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാർഥിക്ക് വോട് ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും പിതാവ് അബ്ദുൽ വഹീദും.
മെയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുല്ലയുടെ മകള്‍ ഫാത്വിമയാണ് വധു. നേരത്തെ കെസിയുടെ ചിത്രവുമായി പുറത്തിറക്കിയ ജിഗ്‌സോ പസിലുകളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Keywords: News, Kerala, Alappuzha, Politics, Election, Alappuzha, Lok Sabha Election, Wedding Invite, Marriage invite seeks vote for K C Venugopal. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.