Maoist | സായുധ വിപ്ലവ പാത ഉപേക്ഷിച്ചതായി മാവോയിസ്റ്റ് സുരേഷ്

 


കണ്ണൂർ: (KVARTHA) കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന മാവോയിസ്റ്റും കർണാടക ചികമംഗളൂരു സ്വദേശിയുമായ സുരേഷ് (49) സായുധ വിപ്ലവ പാത ഉപേക്ഷിച്ചതായി അറിയിച്ചു. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹം പൊലീസിൽ കീഴടങ്ങിയതായും മാധ്യമങ്ങൾക്ക് മുൻപിൽ പ്രഖ്യാപിച്ചു.
  
Maoist | സായുധ വിപ്ലവ പാത ഉപേക്ഷിച്ചതായി മാവോയിസ്റ്റ് സുരേഷ്

മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല. മാവോയിസ്റ്റ് സംഘത്തിൽ നിരവധി മലയാളികൾ ഉണ്ട്‌. സ്ത്രീകളും സംഘത്തിലുണ്ട്. കാട്ടിൽ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരുക്കേറ്റതെന്നും കീഴടങ്ങാൻ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 16നാണ് കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയുടെ കുത്തേറ്റ് സുരേഷിന് പരുക്കേറ്റത്. ഇതോടെ ഇയാളെ ഒരു വീട്ടിൽ ഉപേക്ഷിച്ച് ബാക്കിയുളള മാവോയിസ്റ്റുകൾ കടന്നുകളയുകയായിരുന്നു. ചികിത്സയിലായിരുന്ന സുരേഷ് ചികിത്സക്ക് ശേഷം അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. ഇതിന് ശേഷമാണ് കീഴടങ്ങൽ തീരുമാനം പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് കബനീ ദളം പ്രവർത്തകനാണ് സുരേഷ്. കണ്ണൂരിലെ അതിർത്തി മേഖലകളിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ തണ്ടർബോൾട് തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇപ്പോൾ കുടക് വനം മേഖലകളിലേക്ക്, മാറിയിരിക്കുകയാണ്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, Maoist Suresh abandoned path of armed revolution.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia