Award | ലയണ്‍സ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; മിതോഷ് ജോസഫ്, കെ നയന്‍താര, അനീഷ് പാതിരയാട് എന്നിവര്‍ അര്‍ഹരായി
Feb 23, 2024, 21:50 IST
കണ്ണൂര്‍: (KVARTHA) കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, മാഹി റവന്യൂ ജില്ലകളിലെ ലയണ്‍സ് ക്ലബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 318ഇ ദൃശ്യ വാര്‍ത്താ മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വാര്‍ത്താ മാധ്യമ പുരസ്‌കാരം തലശ്ശേരി മാതൃഭൂമി റിപോര്‍ടര്‍ അനീഷ് പാതിരിയാടിനും, ഹിന്ദു കോഴിക്കോട് ലേഖകന്‍ മിതോഷ് ജോസഫിനും ലഭിച്ചു.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മാത്യഭൂമി ന്യൂസിന്റെ സബ് എഡിറ്റര്‍ കെ നയന്‍താരയാണ് പുരസ്‌കാര ജേതാവ്. 10,000 രൂപയും പുരസ്‌കാരവും ആണ് അവാര്‍ഡ്.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മാത്യഭൂമി ന്യൂസിന്റെ സബ് എഡിറ്റര്‍ കെ നയന്‍താരയാണ് പുരസ്‌കാര ജേതാവ്. 10,000 രൂപയും പുരസ്‌കാരവും ആണ് അവാര്‍ഡ്.
26ന് വൈകുന്നേരം 5.30ന് കോഴിക്കോട് തളി ജൂബിലി ഹാളില്‍ നടക്കുന്ന മീഡിയ ഫിലിം മ്യൂസികല്‍ അവാര്‍ഡ് നൈറ്റില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്‍ സമ്മാനിക്കുമെന്ന് ലയണ്‍സ് ഗവര്‍ണര്‍ ടി കെ രജീഷ്, മാര്‍കറ്റിങ് ചെയര്‍പേഴ്‌സന്‍ എം വിനോദ് കുമാര്‍, കെ പി ടി ജലീല്‍, എം പി പ്രസൂണ്‍ കുമാര്‍, പി പി സുധീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Lions Media Award announced, Kannur, News, Lions Media Award, Announced, PV Chandran, Distribution, Auditorium, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.