Drowned | സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


കൊല്ലം: (www.kvartha.com) സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ സ്‌നേഹ നഗര്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഉണ്ണിയെന്ന ഗിരികുമാര്‍, അയത്തില്‍ ആരതി ജംഗ്ഷന്‍ സുരഭി നഗര്‍-171 കാവുംപണ വയലില്‍ വീട്ടില്‍ ചാക്കോ എന്ന അനിയന്‍കുഞ്ഞ് എന്നിവരെയാണ് മുങ്ങി മരിച്ചത്.

ദാരുണ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിസരത്തെ വീട്ടിലെ സിസിടിവിയില്‍നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു.

അയത്തില്‍ പുളിയത്തുമുക്ക് പവര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്. ഇരുവരും കുളക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ അനിയന്‍കുഞ്ഞ് കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് അനുമാനം. ഇതുകണ്ട ഗിരികുമാര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളില്‍ നിന്നും പുറത്തുപോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ അനിയന്‍കുഞ്ഞിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ പൊങ്ങുകയിരുന്നു.

Drowned | സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിവരമറിഞെത്തിയ ഇരവിപുരം എസ്‌ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നതിനിടെ അനിയന്‍കുഞ്ഞിന്റെ മൃതദേഹവും കുളത്തില്‍ പൊങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം സംസ്‌കരിക്കും.

കൂലിപ്പണിക്കാരനായ അനിയന്‍കുഞ്ഞ് അവിവാഹിതനാണ്. മരിച്ച ഗിരികുമാര്‍ കൊല്ലം ശ്രീനാരായണ കോളജിലെ വിരമിച്ച സൂപ്രണ്ടാണ്. ഐസിഡിഎസ് സൂപര്‍വൈസറായ സീനാഗിരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ടുമക്കളുണ്ട്.

Keywords: News, Kerala, Kerala-News, Kollam-News, Regional-News, Kollam News, Friends, Found Dead, Drowned, Temple, Pool, Kollam: Two Friends drowned in Temple Pool.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia