Complaint | കൊല്ലത്ത് വനിതാ ഡോക്ടരെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മര്‍ദിച്ചതായി പരാതി; 'മുഖത്തടിച്ചതോടെ കമ്മല്‍ തെറിച്ചുവീണു, അസഭ്യവര്‍ഷം നടത്തി'
May 13, 2024, 16:23 IST
കൊല്ലം: (KVARTHA) ചവറയില്‍ വനിതാ ഡോക്ടരെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മര്‍ദിച്ചതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസാണ് പരാതിക്കാരി. ഞായറാഴ്ച (12.05.2024) രാത്രിയാണ് സംഭവം.
രോഗിക്കൊപ്പമെത്തിയ സ്ത്രീ ഡ്യൂടി മെഡികല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും രാത്രി ആശുപത്രിയില്‍ പൊലീസെത്തിയെങ്കിലും കേസെടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.

പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമെന്നുമാണ് പരാതിയിലുള്ളത്. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു.
കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും തുടര്‍ന്ന് വാക് തര്‍ക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നുവെന്നും ആരോപിച്ച് ഡോക്ടര്‍ ജാന്‍സി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.
Keywords: News, Kerala, Kollam-News, Kollam News, Complaint, Woman, Doctor, Assaulted, Chavara News, Police, Accused, Allegation, Attack, Patient, Medicine, Kollam: Complaint that Woman doctor assaulted in Chavara.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.