Controversy | മാപ്പ് പറയേണ്ടത് താനാണോ? ഇതെല്ലാം ബൂതിലെത്തുന്ന ജനങ്ങള്‍ വിലയിരുത്തും; ശാഫി പറമ്പില്‍ അയച്ച വക്കീല്‍ നോടീസില്‍ പ്രതികരണവുമായി കെകെ ശൈലജ
Apr 23, 2024, 18:09 IST
വടകര: (KVARTHA) അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. മാപ്പ് പറയേണ്ടത് താനാണോ എന്ന് ചോദിച്ച അവര്‍ ഇതെല്ലാം ബൂതിലെത്തുന്ന ജനങ്ങള്‍ വിലയിരുത്തുമെന്നും പറഞ്ഞു. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നുകാണിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പില്‍ അയച്ച വക്കീല്‍ നോടീസിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ശൈലജയുടെ മറുപടി:
അങ്ങനെയൊരു വക്കീല്‍ നോടീസ് കിട്ടിയിട്ടില്ല. എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്? പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ? ഇതെല്ലാം ബൂതില്‍ എത്തുന്ന ജനങ്ങള്‍ വിലയിരുത്തും. സൈബര്‍ പ്രചാരണങ്ങള്‍ അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പലരീതിയിലും തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.
ഒന്നിനുപുറകെ ഒന്നായി തെറ്റായ പ്രചാരണങ്ങള്‍ പടച്ചുവിട്ടു. ചിത്രം മോശമായി ഉപയോഗിച്ചു. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴേക്കും മൂന്ന് റൗണ്ടായി ഓരോ മണ്ഡലത്തിലും പോയി ആളുകളെ നേരില്‍ കണ്ടു. ഇതുവരെ ഇടതുമായി സഹകരിക്കാത്തവരും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. പ്രചാരണം നല്ല രീതിയില്‍ നടക്കുന്നുണ്ട്- എന്നും കെകെ ശൈലജ പറഞ്ഞു.
അതേസമയം, അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദം സിപിഎം അജന്‍ഡയുടെ ഭാഗമെന്നാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിന്റെ ആരോപണം. ഇല്ലാത്ത വീഡിയോയുടെ പേരില്‍ തനിക്കും ഉമ്മയില്ലേ എന്നതരത്തില്‍ വരെ ആക്ഷേപങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശൈലജയ്‌ക്കെതിരെ നോടീസ് അയച്ചതെന്നും അവര്‍ മാപ്പുപറഞ്ഞേ മതിയാവൂ എന്നും ശാഫി വ്യക്തമാക്കി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിപിഎം നടപ്പാക്കിയ അജന്‍ഡയായിരുന്നു അതെന്ന് പറഞ്ഞ ശാഫി ആ വീഡിയോ സത്യമല്ല എന്നത് വടകരയിലെ ജനങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും, സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും മനസിലായിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും വ്യക്തിപരമായി കുറ്റംപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അശ്ലീല വീഡിയോ ഇല്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ നിലപാട് മാറ്റിയതാണ്. അടുത്തദിവസം രാവിലെ പാര്‍ടി സെക്രടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം വിളിച്ച് തറപ്പിച്ച് പറയുന്നു അങ്ങനെയൊരു വീഡിയോ ഉണ്ടെന്ന്. അതിനര്‍ഥം, ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പാര്‍ടിയാണ് എന്നല്ലേ എന്നും ശാഫി ചോദിച്ചു.
നടപടി എടുക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ എടുക്കണം. ഞാന്‍ അയച്ച നോടീസിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഇല്ലാത്ത ഒരു വീഡിയോയുടെ പുറത്ത് എനിക്ക് ഉമ്മയില്ലേ എന്നൊക്കെ ചോദിക്കുമ്പോ, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി പറയേണ്ട കാര്യങ്ങളാണോ ഇതൊക്കെ. അതുകൊണ്ടാണ് നോടീസ് അയച്ചത്. അതില്‍ കെകെ ശൈലജ മാപ്പ് പറഞ്ഞേ പറ്റൂ എന്നും ശാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Keywords: KK Shailaja Reacts Video Controversy, Vadakara, News, KK Shailaja, Video Controversy, Politics, Notice, Controversy, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.