Puzhu row | 'ഇയാള് എമ്മാതിരി ക്രിമിനലായിരിക്കണം, മമ്മൂട്ടിക്കെതിരെ നടക്കുന്നത് ചാണക ബുദ്ധിയിൽ വിരിഞ്ഞ നാടകം'; രത്തീനയുടെ വളർച്ച കഠിനമായ ഗാർഹികപീഡനങ്ങൾ അതിജീവിച്ചെന്ന് കെ കെ ശാഹിന
May 18, 2024, 14:32 IST
കോഴിക്കോട്: (KVARTHA) 'പുഴു' എന്ന ചിത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതിനിടെ ചിത്രത്തിന്റെ സംവിധായിക രത്തീനയെ പിന്തുണച്ചും സംവിധായികയുടെ മുൻ ഭർത്താവിനെ രൂക്ഷമായി വിമർശിച്ചും മാധ്യമ പ്രവർത്തക കെ കെ ശാഹിന രംഗത്തെത്തി. കഠിനമായ ഗാർഹികപീഡനം അതിജീവിച്ചാണ് രത്തീന എന്ന സ്ത്രീ ഇന്ന് മലയാളസിനിമയുടെ നടുമുറ്റത്ത് കസേര വലിച്ചിട്ട് ഇരിക്കുന്നതെന്ന് ശാഹിന പറഞ്ഞു. അവരുടെ മുൻ പങ്കാളിക്കെതിരെ മക്കളും താമസിക്കുന്ന വീട്ടിൽ കയറിപ്പോകരുത് എന്ന് കോടതി ഉത്തരവ് ഉണ്ട്. സ്കൂളിൽ ചെന്ന് പോലും മക്കളെ കാണരുത് എന്ന് ഒരു കോടതി ഉത്തരവ് ഇടണമെങ്കിൽ ഇയാള് എമ്മാതിരി ക്രിമിനലായിരിക്കണമെന്നും ശാഹിന ഫേസ്‌ബുകിൽ കുറിച്ചു.
ഈ ഉത്തരവ് നില നിൽക്കെ തന്നെ ഏതാനും മാസം മുമ്പ് ഇയാൾ രത്തീനയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ മർദിച്ച് അവരുടെയും കുട്ടികളുടെയും പാസ്പോർട് എടുത്ത് കൊണ്ട് പോയി. പാസ്പോർട് തിരിച്ച് കിട്ടാനായി രത്തീന കോടതിയിൽ പോയി. പാസ്പോർട് തിരിച്ച് കൊടുക്കണമെന്ന് ഏപ്രിൽ എട്ടിന് കോടതി ഉത്തരവിട്ടതാണ്. ഇത് വരെ അയാള് അത് തിരിച്ച് കൊടുത്തിട്ടില്ല. നേരിട്ട് കോടതിയിൽ ഹാജരാകാൻ പല വട്ടം ഓർഡർ ഇട്ടിട്ടും ജോലി തിരക്കാണെന്ന് പറഞ്ഞ് അയാള് കോടതിയിൽ നിന്ന് മുങ്ങി നടക്കുകയാണെന്നും ശാഹിന കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല അഞ്ച് സിനിമകളെടുത്താൽ അതിലൊന്നാണ് പുഴു, എന്ന് നിസംശയം പറയാം. മുൻ ഭാര്യ ഉയരങ്ങളിലേക്ക് നടന്ന് കയറി പോകുന്നത് കണ്ട് സഹിക്കാനാവാത്ത ഈഗോയും കണ്ണ് കടിയും ബാധിച്ച ഒരുത്തൻ്റെയും സ്വന്തം ഭാര്യയുടെയോ മകളുടെയോ പോൺ വീഡിയോ കിട്ടിയാൽ അതും അപ്‌ലോഡ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന ഒരു യുട്യൂബറുടെയും ചാണക ബുദ്ധിയിൽ വിരിഞ്ഞ നാടകമാണ് ഇപ്പോൾ മമ്മൂട്ടിക്ക് എതിരെ നടക്കുന്ന ഈ ആക്രമണമെന്നും ശാഹിന പറയുന്നു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം
Keywords: Cyber Attack, Mammootty, Movie, Kerala, Facebook, KK Shahina, Post, Ratheena PT, Puzhu, Domestic Violence, Court, Youtuber, KK Shahina supports Puzhu director.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.