Result App | എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി ഫലമറിയാന്‍ ആപ് പുറത്തിറക്കി കൈറ്റ്; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെകന്‍ഡറി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി ഫലവും മേയ് 9 നുണ്ടാകും.

എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ ഫലങ്ങളറിയാന്‍ www(dot)results(dot)kite(dot)kerala(dot)gov(dot)in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോര്‍ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈല്‍ ആപും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂകേഷന്‍ (കൈറ്റ്) സജ്ജമാക്കിയിരിക്കുകയാണ്.

Result App | എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി ഫലമറിയാന്‍ ആപ് പുറത്തിറക്കി കൈറ്റ്; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

വ്യക്തിഗത റിസള്‍ടിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപോര്‍ടുകള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ടലിലും മൊബൈല്‍ ആപിലും ലഭ്യമാകും. 'റിസള്‍ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ പ്രവേശിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2024' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

സംസ്ഥാനത്ത് 4,27,105 കുട്ടികളാണ് 10-ാം ക്ലാസ് പരീക്ഷ എഴുതിയത്. 70 കാംപുകളിലായി 10863 അധ്യാപകര്‍ 14 ദിവസം കൊണ്ട് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയതായി മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Keywords: News, Kerala, Education, Thiruvananthapuram-News, Kite, Release, New App, SSLC, Plus Two, Result, Examination, Students, Education News, Kerala News, Date, Time, Kite release new app for SSLC and Plus Two result.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia