KC Venugopal | യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് കെ സി വേണുഗോപാൽ

 

ആലപ്പുഴ: (KVARTHA) യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ പറഞ്ഞു. എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥയാണ്. ബിജെപി രാജ്യം ഭിന്നിപ്പിച്ചു ഭരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. മണിപ്പൂരിൽ ഇത് കണ്ടതാണ്. അതാണ് ബിജെപിയുടെ യഥാർത്ഥ മുഖമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളക്കിണർ ജംഗ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
  
KC Venugopal | യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് കെ സി വേണുഗോപാൽ

ഈ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടക്കും. മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും വലിയ സന്തോഷം ആലപ്പുഴയിൽ എം പി യായി വരിക എന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എ എം നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, കെ പി സി സി വിചാർ വിഭാഗം സംസ്ഥാന ചെയർമാൻ നെടുമുടി ഹരികുമാർ, ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, ആലപ്പി അഷ്‌റഫ്‌, ഉണ്ണികൃഷ്ണൻ, ആലപ്പുഴ മണ്ഡലം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ സി മനോജ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


'ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പ്'

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം ഏറിയതാണെന്നും ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിന് ഇന്ത്യ മുന്നണി അധികാരത്തിലെത്തേണ്ടതുണ്ടെന്നും തൃക്കുന്നപുഴ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടന മാറ്റി മറിക്കണം എന്നാണ് സംഘപരിവാർ ഭരിക്കുന്ന കേന്ദ്ര സർക്കാർ പറയുന്നത്.

മനുഷ്യർ പരസ്പരം മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചു ഇന്ത്യയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈശ്വരന്റെ പേരിലാണ് ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുന്നത്. ഈശ്വര ഭയമുള്ളവർ മനുഷ്യരെ തമ്മിൽ തല്ലി പഠിപ്പിക്കുമോ എന്നും കെ സി ചോദിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും വീണ്ടെടുത്ത ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ അത് യാതാർഥ്യമാകും. ഈ പ്രാവശ്യം ഒരു വോട്ടും പാഴാക്കരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് ആലപ്പുഴ തിരിച്ചു പിടിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം ചെയർമാനുമായ രമേശ്‌ ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം ഇവിടെ ഒരു മാറ്റവും വന്നിട്ടില്ല. ഈ പാർലമെന്റ് മണ്ഡലത്തിൽ എന്തെങ്കിലും വികസനം നടത്താൻ പറ്റുമെങ്കിൽ അത് കെ സി വേണുഗോപാലിന് മാത്രമേ സാധിക്കൂ. നരേന്ദ്ര മോഡിയെ താഴെ ഇറക്കി മതേതര ഭരണം കൊണ്ട് വരണം. ഈനാം പേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് സിപിഎം. ചിഹ്നം സംരക്ഷിക്കാൻ വേണ്ടി മാത്രം ആണ് എൽഡിഎഫ് മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ചിഹ്നം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

ഡി സി സി പ്രസിഡന്റ്‌ ബി ബാബു പ്രസാദ്, സിദ്ദീഖ് അലി രങ്ങാട്ടൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ, കെ പി സി സി നിർവഹക സമിതി അംഗം എ കെ രാജൻ, യുഡിഫ് ജില്ലാ കൺവീനർ അഡ്വ ബി രാജശേഖരൻ, ജോൺ തോമസ്, എം കെ വിജയൻ, കെ എ ലത്തീഫ്, ഷംസുദ്ദീൻ കായ്യിപ്പുറം, കെ കെ സുരേന്ദ്രനാഥ്‌, അഡ്വ. എം ബി സജി, അഡ്വ വി ഷുക്കൂർ, മൂഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, ബിനു ചുള്ളിയിൽ, എസ് വിനോദ് കുമാർ, ഹാരിസ് അന്തോളിൽ, ശ്യാം സുന്ദർ, ഷാജഹാൻ, സിയാർ, മുഹമ്മദ്‌ അസ്‌ലം, എം പി പ്രവീൺ എന്നിവർ പങ്കെടുത്തു.
  
KC Venugopal | യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് കെ സി വേണുഗോപാൽ

Keywords :  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, KC Venugopal says that real communists will vote for UDF this time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia