KC Venugopal | ഓശാന തിരുനാളില്‍ ദേവാലയങ്ങളില്‍ നിറസാന്നിദ്ധ്യമായി കെസി വേണുഗോപാല്‍; ഇലക്ട്രല്‍ ബോണ്ട് അഴിമതി മറയ്ക്കാന്‍ വേണ്ടി കേജ് രിവാളിനെ അറസ്റ്റ് ചെയ്തുവെന്ന് വിമര്‍ശനം
Mar 24, 2024, 21:40 IST
ആലപ്പുഴ: (KVARTHA) വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച ദേവാലയങ്ങളില്‍ നിറസാന്നിധ്യമായി കെ സി വേണുഗോപാല്‍. ഓശാന ഞാറാഴ്ചയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഉണ്ടായിരുന്നു.
രാവിലെ മുതല്‍ തന്നെ ഓശാന തിരുനാളിനോടുബന്ധിച്ചുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുകയും തീരദേശമുള്‍പെടെയുള്ള പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളും മഠങ്ങളും കെസി സന്ദര്‍ശിക്കുകയും ചെയ്തു. തീരമേഖലയിലെ വീടുകള്‍ സന്ദര്‍ശിക്കുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. മരണവീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. തീരദേശമേഖലയില്‍ നിന്ന് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
രാവിലെ 6.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയിലെ തിരുകര്‍മ്മങ്ങളിലാണ് കെ സി ആദ്യം പങ്കെടുത്തത്. തുടര്‍ന്ന് തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി, വെള്ളാപ്പള്ളി കോണ്‍വെന്റ്, സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി, വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, ആറാട്ടുവഴി സെന്റ് ജോസഫ് ചര്‍ച്ച്, ചെത്തി സെന്റ് ആന്റണീസ് ചര്‍ച്ച്, ചെത്തി സെന്റ് ജോസഫ് ചര്‍ച്ച്, മംഗലം സെന്റ് മാക്സിമില്യന്‍ കോള്‍ബേ ചര്‍ച്ച്, തുമ്പോളി സെന്റ് തോമസ് ചര്‍ച്ച്, സെന്റ് തോമസ് കാര്‍മല്‍ കോണ്‍വെന്റ്, തുമ്പോളി ക്രൈസ്റ്റ് കോളേജ്, പൂങ്കാവ് റോമന്‍ കത്തോലിക് ചര്‍ച്ച്, ചെട്ടികാട് സെന്റ് മരിയ ഗൊരട്ടി പള്ളി, ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി, കാട്ടൂര്‍ ക്രിസ്തു ദേവാലയം, ആര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പള്ളി, കോണ്‍വെന്റ്, ആര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി, മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ പള്ളി തുടങ്ങിയ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു.
ദേവാലയങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് കെ സിക്ക് ലഭിച്ചത്. എല്ലാവരുമായി വളരെയടുത്ത് ഇടപഴകി വിശേഷങ്ങള്‍ പങ്കുവച്ചാണ് കെ സി നടന്നുനീങ്ങിയത്.
മുന്‍ എംപി കെ എസ് മനോജ്, അഡ്വ. റീഗോരാജു, സിറിയക് ജേക്കബ്, ജോസ് എബ്രഹാം, കെഎ സാബു, ഷാജി ജോസഫ്, ജെയിംസ് പിപി, ടോമി ജോസഫ്, കൊച്ചുത്രേസ്യാ തുടങ്ങിയവര്‍ കെസിയെ അനുഗമിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതി എന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡെല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷന്‍ കമ്മീഷന്‍ നിയമം പോലും ഭേദഗതി ചെയ്തു. അത് ഒരു സര്‍ക്കാര്‍ സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഇഡിയെ കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇഡി അറസ്റ്റ് ചെയ്തതില്‍ ഒരൊറ്റ ബിജെപിക്കാര്‍ പോലും ഇല്ല. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം ആണ് അജിത് പവാര്‍ നടത്തിയത്. എന്തുകൊണ്ട് അജിത് പവാറിനെ ഇഡി അറസ്റ്റ് ചെയ്യാത്തതെന്നും കെസി ചോദിച്ചു.
എല്‍ഡിഎഫിന്റെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആരും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ അവസ്ഥ അതല്ലെന്നും കെസി കുറ്റപ്പെടുത്തി.
യുഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം ചെയര്‍മാന്‍ കമാല്‍ എം മാക്കിയില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എഎ ഷുക്കൂര്‍, ചെയര്‍മാന്‍ എഎം നസീര്‍, എം ജെ ജോബ്, ആര്‍ രാജശേഖരന്‍, അഡ്വ. ആര്‍ സനല്‍കുമാര്‍, ടി എ ഹാമിദ്, പ്രൊഫ. നെടുമുടി ഹരികുമാര്‍, അഡ്വ. കിഷോര്‍ ബാബു, സഫീര്‍ പീടിയേക്കല്‍, അഡ്വ. അഹ് മദ് അമ്പലപ്പുഴ, തോമസ് ചുള്ളിക്കന്‍, ബേബി പാറക്കാടന്‍, നാസര്‍ താജ്, എസ് സുബാഹു, പി സാബു, എം എച്ച് വിജയന്‍, എസ് പ്രഭുകുമാര്‍, സി പ്രദീപ്, എര്‍ കണ്ണന്‍, യു എം കബീര്‍, ഉണ്ണികൃഷ്ണന്‍, കൊല്ലം പറമ്പ്, മാഹിന്‍ മുപ്പതില്‍ ചിറ, എന്നിവര്‍ പങ്കെടുത്തു.
അതിനിടെ കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ പ്രകാശനം ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍, രാജീവ് ആലുങ്കല്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍,രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, യു ഡി എഫ് ചെയര്‍മാന്‍ എ എം നസീര്‍, ആലപ്പി അശ്റഫ് എന്നിവരോടൊപ്പമായിരുന്നു ഓഡിയോ പ്രകാശനം.
മികച്ച നായകന്മാരെയാണ് നാടിന് ആവശ്യമെന്നും കെസി വേണുഗോപാലിനെ പോലെയുള്ള നായകന്മാരാണ് നമ്മളെ നയിക്കേണ്ടതെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു. കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിയ്ക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്നും കെസിയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ വിജയാശംസകള്‍ നേരുന്നു എന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു.
ഗാനരചയിതാവ് രാജീവ് ആലുങ്കലാണ് ഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചത്. പാട്ടിനു ഏറെ സ്‌നേഹിക്കുന്ന ആളാണ് താന്‍. രാജീവ് ആലുങ്കല്‍ എഴുതിയ പാട്ടിന്റെ വരികള്‍ ആലപ്പുഴയുമായുള്ള തന്റെ ഹൃദയബന്ധം ചൂണ്ടിക്കാണിക്കുന്നതാണെന്നു കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യയെ വീണ്ടെടുക്കാനും ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനും ജനങ്ങളെ ചേര്‍ത്ത് പിടിയ്ക്കാനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മണിപ്പൂര്‍ ഇനി എവിടെയും ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും കെ.സി പറഞ്ഞു.
എല്‍ഡിഎഫിന്റെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആരും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയുടെ അവസ്ഥ അതല്ലെന്നും കെസി കുറ്റപ്പെടുത്തി.
യുഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം ചെയര്‍മാന്‍ കമാല്‍ എം മാക്കിയില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എഎ ഷുക്കൂര്‍, ചെയര്‍മാന്‍ എഎം നസീര്‍, എം ജെ ജോബ്, ആര്‍ രാജശേഖരന്‍, അഡ്വ. ആര്‍ സനല്‍കുമാര്‍, ടി എ ഹാമിദ്, പ്രൊഫ. നെടുമുടി ഹരികുമാര്‍, അഡ്വ. കിഷോര്‍ ബാബു, സഫീര്‍ പീടിയേക്കല്‍, അഡ്വ. അഹ് മദ് അമ്പലപ്പുഴ, തോമസ് ചുള്ളിക്കന്‍, ബേബി പാറക്കാടന്‍, നാസര്‍ താജ്, എസ് സുബാഹു, പി സാബു, എം എച്ച് വിജയന്‍, എസ് പ്രഭുകുമാര്‍, സി പ്രദീപ്, എര്‍ കണ്ണന്‍, യു എം കബീര്‍, ഉണ്ണികൃഷ്ണന്‍, കൊല്ലം പറമ്പ്, മാഹിന്‍ മുപ്പതില്‍ ചിറ, എന്നിവര്‍ പങ്കെടുത്തു.
അതിനിടെ കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ പ്രകാശനം ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍, രാജീവ് ആലുങ്കല്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍,രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, യു ഡി എഫ് ചെയര്‍മാന്‍ എ എം നസീര്‍, ആലപ്പി അശ്റഫ് എന്നിവരോടൊപ്പമായിരുന്നു ഓഡിയോ പ്രകാശനം.
മികച്ച നായകന്മാരെയാണ് നാടിന് ആവശ്യമെന്നും കെസി വേണുഗോപാലിനെ പോലെയുള്ള നായകന്മാരാണ് നമ്മളെ നയിക്കേണ്ടതെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു. കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിയ്ക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്നും കെസിയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ വിജയാശംസകള്‍ നേരുന്നു എന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു.
ഗാനരചയിതാവ് രാജീവ് ആലുങ്കലാണ് ഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചത്. പാട്ടിനു ഏറെ സ്‌നേഹിക്കുന്ന ആളാണ് താന്‍. രാജീവ് ആലുങ്കല്‍ എഴുതിയ പാട്ടിന്റെ വരികള്‍ ആലപ്പുഴയുമായുള്ള തന്റെ ഹൃദയബന്ധം ചൂണ്ടിക്കാണിക്കുന്നതാണെന്നു കെ സി വേണുഗോപാല്‍ പറഞ്ഞു.
Keywords: KC Venugopal participated to Oshana Thirunal, Alappuzha, News, KC Venugopal, Politics, Lok Sabha Candidate, Religion, Church, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.