KN Balagopal | എകെജിസിടി സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
Feb 29, 2024, 13:17 IST
കണ്ണൂര്‍: (KVARTHA) ശാസ്ത്രാവബോധം മതനിരപേക്ഷത ബഹുസ്വര ഇന്‍ഡ്യ എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍കാര്‍ കോളജ് അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ എ കെ ജി സി ടിയുടെ സംസ്ഥാന സമ്മേളനം മാര്‍ച് രണ്ട്, മൂന്ന് തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ വി സുമേഷ് എം എല്‍ എ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 67 സര്‍കാര്‍ കോളജുകള്‍, ഗവ: പോളിടെക്‌നിക്ക്, ഗവ: എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പെടെ 125 യൂനിറ്റുകളില്‍ നിന്നായി 650 അധ്യാപകര്‍ പ്രതിനിധികളായി പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിന് പുറമേ ട്രേഡ് യൂനിയന്‍ സമ്മേളനം പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്ന രീതിയിലാണ് സമ്മേളനത്തെ ക്രമപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച് ഒന്നിന് വൈകുന്നേരം നാലു മണിക്ക് കലക്‌ട്രേറ്റ് സമീപത്ത് നിന്നാരംഭിക്കുന്ന വിളംബര ജാഥ കെ വി സുമേഷ് എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനം മാര്‍ച് രണ്ടിന് രാവിലെ 10 മണിക്ക് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂനിയന്‍ സമ്മേളനം മുന്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും.
വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേരുന്ന പൊതുയോഗം സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച് മൂന്നിന് രാവിലെ മണിക്ക് വിദ്യാഭ്യാസ സമ്മേളനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും ഡോ. കെ എന്‍ ഗണേഷ് മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂര്‍ ജില്ലയിലെ ഗ്രാമീണ വായനശാലകള്‍ക്ക് നല്‍കുന്നതിനായി സംഘടന വിവിധ അധ്യാപകരില്‍ നിന്നും സമാഹരിച്ച പുസ്തകങ്ങള്‍ ഡോ. വി ശിവദാസന്‍ എം പി ഏറ്റുവാങ്ങും.
വാര്‍ത്താ സമ്മേളനത്തില്‍ കെ വി സുമേഷ് എം എല്‍ എ സംഘടനാ പ്രസിഡന്റ് ഡോ. എന്‍ മനോജ്, സംസ്ഥാന സെക്രടറി സി ടി ശശി, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. കെ വി ചന്ദ്രമോഹന്‍, ഡോ. കെ വി മഞ്ജുള, ജെനറല്‍ കണ്‍വീനര്‍ ഡോ. പി എച് ശാനവാസ് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, KN Balagopal, Kannur News, AKGCT, State Conference, Inauguration, Finance Minister, Teachers, Kannur: AKGCT State Conference to be inaugurated by Finance Minister KN Balagopal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.