Inspection | നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതി; വൈദേകം റിസോര്‍ടില്‍ പരിശോധന നടത്തി വിജിലന്‍സ് വിഭാഗം

 


കണ്ണൂര്‍: (www.kvartha.com) മൊറാഴ വൈദേകം റിസോര്‍ടില്‍ വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന. റിസോര്‍ടിലെ നിര്‍മാണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിലാണു പ്രാഥമിക പരിശോധന. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ കുടുംബം റിസോര്‍ടിലെ ഓഹരികള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്. വിവാദം ഉടലെടുത്തതോടെയാണ് ഇപി കുടുംബം ഓഹരികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആദായനികുതി വകുപ്പിന്റെ ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) വിഭാഗവും നേരത്തെ തന്നെ നോടിസ് നല്‍കിയിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡികല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കംപനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞാണു നോടിസ് നല്‍കിയത്.

Inspection | നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതി; വൈദേകം റിസോര്‍ടില്‍ പരിശോധന നടത്തി വിജിലന്‍സ് വിഭാഗം

റിസോര്‍ട് നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. റിസോര്‍ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്സനും 9,199 ഓഹരിയാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്സന് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തമുണ്ട്. മുന്‍ എംഡി കെപി രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയില്‍ ഇന്ദിരയ്ക്കാണ് കൂടുതല്‍ ഷെയറുകള്‍.

Keywords:  Complaint regarding construction; Vigilance department conducted inspection at Vaidekam resort, Kannur, News, Inspection, Vigilance, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia