Gold Price | വമ്പൻ കുതിപ്പിന് പിന്നാലെ സ്വർണവില താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

 

കൊച്ചി: (KVARTHA) വമ്പൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച  (22.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360  രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
  
Gold Price | വമ്പൻ കുതിപ്പിന് പിന്നാലെ സ്വർണവില താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,840 രൂപയുമാണ് വില. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

വ്യാഴാഴ്ച (21.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 800 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയും ഒരു പവന്‍ 18 കാരറ്റിന് 41120 രൂപയുമായിരുന്നു നിരക്ക്.

വ്യാഴാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 01 രൂപ വര്‍ധിച്ച് 81 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ 103 രൂപയായിരുന്നു വിപണി വില.

Gold Price | വമ്പൻ കുതിപ്പിന് പിന്നാലെ സ്വർണവില താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

Keywords: Gold Price, Gold Price Today, Silver Price, Gold News, Kochi, Business, Halmark Gold, Decline, Kerala, Gold Price on March 22 in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia