Leaked the footage | മെമറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്തണം; ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടു എന്നതിന് സാക്ഷിമൊഴിയുണ്ട്; തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും കോടതിയോട് അതിജീവിത

 


കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസിലെ പ്രധാന തെളിവായ മെമറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്തണമെന്ന് കോടതിയോട് അതിജീവിത. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമറി കാര്‍ഡ് പരിശോധിക്കപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടു എന്നതിന് സാക്ഷിമൊഴിയുണ്ട്. തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി വച്ചു.

Leaked the footage | മെമറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്തണം; ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടു എന്നതിന് സാക്ഷിമൊഴിയുണ്ട്; തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും കോടതിയോട് അതിജീവിത

അതേസമയം, മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിനെതിരെ കേസിലെ പ്രതി ദിലീപ് കോടതിയില്‍ നിലപാടെടുത്തു. കേസിന്റെ തുടരന്വേഷണം വൈകിപ്പിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ഈ ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ദിലീപ് ആരോപിച്ചു.

അന്വേഷണ സംഘം വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തുടരന്വേഷണം വൈകുന്നത് പ്രതികളെ സംശയ നിഴലില്‍ തുടരാന്‍ ഇടവരുത്തുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ കക്ഷി ചേരാനായി സമര്‍പ്പിച്ച അപേക്ഷയിലാണ് ദിലീപിന്റെ ആരോപണങ്ങള്‍.

എന്നാല്‍, മെമറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ദിലീപിനോട് കോടതി ചോദിച്ചു. സര്‍കാരിനെതിരെയും കോടതി വിമര്‍ശനം ഉയര്‍ത്തി. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപോര്‍ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെയാണ് ദൃശ്യം ചോര്‍ന്നെന്നു പറയാനാകുക എന്നും കോടതി ചോദിച്ചു. വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു.

Keywords: Find out who leaked the footage on the memory card; There is testimony that the scenes were seen by others; Survivor told the court he had lost his privacy, Kochi, News, Actress, Court, Crime Branch, Dileep, Cine Actor, Kerala.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia