Honored | ദുബൈ കെഎംസിസി റമദാന്‍ കാരുണ്യ സംഗമം: 100 പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു
Apr 8, 2024, 18:40 IST
കണ്ണൂര്‍: (KVARTHA) ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി റമദാന്‍ കാരുണ്യ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടിയില്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായി നിന്ന ജില്ലയിലെ 100 പഴയകാല മുസ്ലിം ലീഗ്-കെഎംസിസി നേതാക്കളെ ആദരിച്ചു. പ്രായാധിക്യം കൊണ്ടും രോഗം മൂലമുള്ള അവശതകള്‍ കൊണ്ടും വിശ്രമജീവിതം നയിക്കുന്നവരാണ് അവരിലേറെപേരും. 10,000 രൂപയും പൊന്നാടയും അടങ്ങുന്നതാണ് സ്‌നേഹോപഹാരം. കണ്ണൂര്‍ ബാഫഖി സൗധത്തില്‍ നടന്ന സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ വിപ്ലവകരമായ പദ്ധതികള്‍ നടപ്പിലാക്കിയ ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി തലമുറകളെ ബന്ധിപ്പിക്കുന്ന മഹത്തായ ഒരു ദൗത്യമാണ് നിര്‍വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നു കേട്ട ഏക പ്രസ്ഥാനമാണ് കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി കെ ടി സഹദുള്ള അധ്യക്ഷത വഹിച്ചു. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു.

ജില്ലയിലെ ആയിരത്തിലേറെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനം പൂര്‍ത്തിയാക്കാനുള്ള വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പുകള്‍, ബൈത്തു-റഹ് മ വീടുകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ ഉള്‍പെടെ നിരവധി സമൂഹ്യ നവോഥാന ദൗത്യങ്ങള്‍ ഏറ്റെടുത്ത കൂട്ടായ്മയാണ് ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി കെ ടി സഹദുള്ള അധ്യക്ഷത വഹിച്ചു. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ പി ത്വാഹിര്‍, വി പി വമ്പന്‍, ബി കെ അഹ് മദ്, എം പി മുഹമ്മദലി, കോര്‍ഡിനേറ്റര്‍ കെ ടി ഹാശിം ഹാജി, കെഎംസിസി ഭാരവാഹികളായ അലി ഉളിയില്‍, ബശീര്‍ കാവുമ്പടി, നിസാര്‍ കൂത്തുപറമ്പ്, സലാം എലാങ്കോട്, ഹാശിം നീര്‍വേലി, ജില്ലാ യൂത് ലീഗ് ഭാരവാഹികളായ നസീര്‍ നെല്ലൂര്‍, പി സി നസീര്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, സി സമീര്‍, സി പി വി അബ്ദുല്ല, കെ പി റംശീദ്, യു പി അബ്ദുര്‍ റഹ് മാന്‍, സി കെ റശീദ് എടക്കാട്, ശരീഫ് പെരുമളാബാദ്, എം എം മജീദ്, പി വി അബ്ദുല്ല മാസ്റ്റര്‍, ഒമ്പാന്‍ ഹംസ, പി കെ കുട്ട്യാലി, സി കെ പി റയീസ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Dubai KMCC Ramadan Karunya Sangamam: 100 Veterans Honored, Kannur, News, Dubai KMCC Ramadan Karunya Sangamam, Honored, Muslim League, KMCC, Education, Scholarship, Kerala.
Keywords: Dubai KMCC Ramadan Karunya Sangamam: 100 Veterans Honored, Kannur, News, Dubai KMCC Ramadan Karunya Sangamam, Honored, Muslim League, KMCC, Education, Scholarship, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.