Vishu Celebration | വീട്ടിൽ വിഷുക്കണിയൊരുക്കി കാവ്യാ മാധവൻ; സെറ്റിലെ ഷൂട്ടിങ് തിരക്കിനിടയിൽ വിഷു കൈനീട്ടവുമായി ദിലീപും
Apr 15, 2024, 15:59 IST
കോഴിക്കോട്: (KVARTHA) ജനപ്രിയ നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും പങ്കുവെച്ച വിഷു ആഘോഷങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിയുടെ ചിത്രമാണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
< !- START disable copy paste -->
സിനിമാ സെറ്റിലെ തിരക്കുകളിൽ ലൊക്കേഷനിലെ പ്രവർത്തകർക്ക് കൈനീട്ടം നൽകിയാണ് ദിലീപ് ഇക്കുറി വിഷുദിനം സവിശേഷമാക്കിയത്. താരം സിനിമാ സെറ്റിൽ വിഷുക്കൈനീട്ടം നൽകുന്നതിന്റെ ദൃശ്യവും നെറ്റിസൻസ് ഏറ്റെടുത്തു. തന്റെ 150-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു താരം. ലിസ്റ്റിൻ - ദിലീപ് കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യത്തെ ഫാമിലി എന്റെർറ്റൈനെർ ചിത്രമാണിത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിസ്ത്രം ബിന്റോ സ്റ്റീഫൻ ആണ് സംവിധാനം ചെയ്യുന്നത്.
ഫാമിലി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

Keyords: News, Malayalam News, Religion, Festival, Vishu, Actor Dileep, Kavya Madhavan, Dileep and Kavya Madhavan celebrated Vishu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.