EPF | തൊഴിലാളികൾക്ക് അർഹതപ്പെട്ടതും ന്യായവുമായ ഇപിഎഫ് പെൻഷൻ കേന്ദ്രസർകാർ അനുവദിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സമ്മേളനം
Mar 28, 2024, 22:20 IST
കോഴിക്കോട്: (KVARTHA) കേരള പ്രോവിഡന്റ് ഫണ്ട് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനസമ്പർക്ക വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. ടി.എം. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.


ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ ജോലി ചെയ്ത തൊഴിലാളികൾക്ക് ജീവിത സായാഹ്നത്തിൽ പ്രയാസമില്ലാതെ ജീവിക്കുന്നതിനുവേണ്ടി 1995 നവംബർ 16-ന് കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽ നടപ്പിലാക്കിയ പെൻഷൻ പദ്ധിതിയാണ് ഇ.പി.എഫ് ഓർഗനൈസേഷൻ എന്ന വസ്തുത മനസ്സിലാക്കാതെയാണ് ഇപ്പോഴത്തെ അധികാരികൾ പ്രവർത്തിക്കുന്നതെന്നും ഇന്നത്തെ കാലത്ത് ജീവിക്കുവാൻ മിനിമം പെൻഷൻ 10000പ്രമേയത്തിലും ടെസ്റ്റ് രൂപ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, EPF, Malayalam News, Demand that central government should grant fair EPF pension to workers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.