CP John | 'ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല'; പൂക്കോട് വെറ്റിനറി കോളജിലെ ഡീനിനെതിരെ ഭീഷണിയുമായി സിപി ജോണ്‍; തെരുവില്‍ നേരിടുമെന്ന് മുന്നറിയിപ്പ്

 

കണ്ണൂര്‍: (KVARTHA) വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ നിരുത്തരവാദിത്വം കാണിച്ച കോളജ് ഡീനിന്റെ വീട്ടിലേക്ക് സി എം പി പ്രതിഷേധ മാര്‍ച് നടത്തുമെന്ന് സി എം പി സംസ്ഥാന ജെനറല്‍ സെക്രടറി സി പി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് സെക്യൂരിറ്റി ജോലിയല്ലെന്നാണ് ഡീന്‍ പറഞ്ഞത്. അയാളെ തെരുവില്‍ തന്നെ നേരിടാനാണ് സി എം പിയുടെ തീരുമാനം. മറ്റാരും ഈ കാര്യത്തില്‍ ഇടപെടാത്തതുകൊണ്ടാണ് സി എം പി തെരുവില്‍ ഇറങ്ങുന്നത്. എങ്ങനെയാണ് ഡീന്‍ പുറത്തിറങ്ങുന്നതെന്ന് കാണണം.

ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനായി വേണമെങ്കില്‍ ഗുണ്ടായിസം തന്നെ കാണിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.സി എം പിയുടെ വിദ്യാര്‍ഥി ജനവിഭാഗം മാര്‍ച് ആറിന് പൂക്കോട് വെറ്റിനറി കോളജില്‍ സമരമാരംഭിക്കും. താന്‍ നേരിട്ടുതന്നെ ഡീനിന്റെ വീട്ടില്‍ പോയി സെക്യൂരിറ്റി പരാമര്‍ശത്തെ കുറിച്ച് സംസാരിക്കുമെന്നും അയാള്‍ക്ക് സെക്യൂരിറ്റി നല്‍കാന്‍ പിണറായി വിജയന്റെ പൊലീസിന് കഴിയുമോയെന്ന് നോക്കാമെന്നും സി പി ജോണ്‍ പറഞ്ഞു. കാംപസില്‍ ഒരു വിദ്യാര്‍ഥിയെ രണ്ടു ദിവസം പട്ടിണിക്കിട്ട് തല്ലിക്കൊല്ലുമ്പോള്‍ ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.

പ്രതികള്‍ക്കായി മജിസ്‌ട്രേറ്റിനെ വീട്ടില്‍ പോയി കണ്ട മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ വിഷം കഴിച്ചു ചാവുന്നതാണ് നല്ലത്. പ്രതികളെ സംരക്ഷിക്കുന്നതിന് സി പി എം നേതൃത്വം ഒന്നാകെ ശ്രമിക്കുകയാണ്. ശശീന്ദ്രന്‍ ജഡ്ജിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും അറിഞ്ഞിട്ടാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.

CP John | 'ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല'; പൂക്കോട് വെറ്റിനറി കോളജിലെ ഡീനിനെതിരെ ഭീഷണിയുമായി സിപി ജോണ്‍; തെരുവില്‍ നേരിടുമെന്ന് മുന്നറിയിപ്പ്

ഒരു കാലത്ത് കാംപസുകളില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പോരാടി നേടിയ എസ് എഫ് ഐയ്ക്ക് മൂല്യച്യുതി വന്നിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയ കേരളത്തിലെ കാംപസുകളില്‍ പിടി മുറുക്കിയിരിക്കുകയാണെന്ന് സി പി ജോണ്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ സി എ അജീര്‍, സി സുനില്‍കുമാര്‍, മാണിക്കര ഗോവിന്ദന്‍, പി കെ രവീന്ദ്രന്‍, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മാച്ചേരി എന്നിവര്‍ പങ്കെടുത്തു.

Keywords:
News, Kerala, Kerala-News, Kannur, Kannur-News, CP John, Threatened, Pookode Veterinary College, Dean, Press Meet, Wayanad, Kannur News, Security, Death, Student, Sidharthan, CP John threatened Pookode Veterinary College Dean.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia