Manishankar Ayyar | ഇ അഹ് മദ് മതേതരത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

 


കണ്ണൂര്‍: (KVARTHA) വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ സംഗമിക്കുന്ന ഇന്‍ഡ്യ മഹാരാജ്യത്ത് മതേതര സമീപനങ്ങള്‍ നിലനിര്‍ത്തുന്നതിന് ജനാധിപത്യചേരികളുടെ കൂടെ മഹിതമായ പോരാട്ടം നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇ അഹ് മദ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍.

Manishankar Ayyar | ഇ അഹ് മദ് മതേതരത്വത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ഗുജറാത് ഉള്‍പെടെയുള്ള ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും മണിപ്പൂരിലും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ നടക്കുന്ന വര്‍ഗീയ അതിക്രമത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം മതേതര ഭാരതത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിതം ചരിത്രം പീന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഇ അഹ് മദ് അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ ഇന്‍ഡ്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികള്‍, എന്ന വിഷയത്തെ ആദാരമാക്കി നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. ഹരിതം ചരിത്രപീന കേന്ദ്രം വര്‍ഗിംങ്ങ് ചെയര്‍മാന്‍ അശ്‌റഫ് ബംഗാളി മുഹല്ല അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലാരി, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹ് മദ് സാജു, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മീത്തില്‍, കെ ടി സഅദുല്ല, അഡ്വ. പി വി സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹരിതം ചരിത്രപീന കേന്ദ്രം വര്‍ഗിംങ്ങ് കണ്‍വീനര്‍ ഒ കെ സമദ് സ്വാഗതവും ട്രഷറര്‍ സി കെ പി റഹീസ് നന്ദിയും പറഞ്ഞു.

Keywords: Congress Leader Manishankar Ayyar remembrance E Ahammed, Kannur, News, Politics, Congress Leader, Manishankar Ayyar, Remembrance, E Ahammed, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia