Complaint | പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ട് നശിപ്പിച്ചതായി പരാതി

 


പയ്യന്നൂര്‍: (KVARTHA) ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. മാത്തിലാണ് സംഭവം. കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായതിലെ കര്യാപ്പ് പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകരും സഹോദരങ്ങളുമായ സുധീഷ്, ശ്രീജിത്ത് എന്നിവരുടെ രണ്ട് ഇരു ചക്ര വാഹനങ്ങളും അത് പാര്‍ക് ചെയ്ത ഷെഡുമാണ് ഞായറാഴ്ച രാത്രി തീയിട്ട് നശിപ്പിച്ചത്.

പ്രദേശത്തെ ഉള്‍പാര്‍ടി പ്രശ്‌നവും തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയുമാണ് ഇതുപോലുള്ള അക്രമങ്ങള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അഴിച്ചു വിടുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സെക്രടറിയും കണ്ണൂര്‍ ജില്ലാ പ്രഭാരിയുമായ അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.

Complaint | പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ട് നശിപ്പിച്ചതായി പരാതി

എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി ജില്ലാ ജെനറല്‍ സെക്രടറി ബിജു ഇളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ പുതുക്കുടി സംസ്ഥാന സമിതി അംഗം സി നാരായണന്‍ ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ ഗംഗാധരന്‍, കാളീശ്വരം മണ്ഡലം പ്രസിഡന്റ് സന്തോഷ് കൊട്ടാരത്തില്‍, തമ്പാന്‍ തവിടിശ്ശേരി, സ്വരാജ് ടി വി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Complaint | പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ട് നശിപ്പിച്ചതായി പരാതി

സജീവ ബിജെപി പ്രവര്‍ത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത്ത് എന്നിവരുടെ ഇരു ചക്ര വാഹനങ്ങള്‍ രാത്രി യുടെ മറവില്‍ തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാത്തില്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ ഗംഗാധരന്‍, കാളീശ്വരം മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജെനറല്‍ സെക്രടറി തമ്പാന്‍ തവിടിശ്ശേരി, ജില്ലാ കമിറ്റി അംഗം രമാ സനില്‍കുമാര്‍, ട്രഷറര്‍ സ്വരാജ് ടി വി, പഞ്ചായത് ജെനറല്‍ സെക്രടറി പ്രദീപന്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന സെക്രടറി കെ ശ്രീകാന്ത്. ജില്ലാ ജെനറല്‍ സെക്രടറി ബിജു എളക്കുഴി. രാജന്‍ പുതുക്കുടി, സംസ്ഥാന സമിതി അംഗം സി നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Payyanur: Complaint that two-wheelers and shed of BJP workers destroyed, Kannur, News, Two-wheelers, Shed, BJP, CPM, Warning, Allegation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia