Coastal police kidnapped | അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റല്‍ പൊലീസിലെ 2 ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാര്‍ഡിനേയും മീന്‍പിടുത്ത തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് കോസ്റ്റല്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റ് ഗാര്‍ഡിനേയും മീന്‍പിടുത്ത ബോടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റല്‍ പൊലീസെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.

Coastal police kidnapped | അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റല്‍ പൊലീസിലെ 2 ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാര്‍ഡിനേയും മീന്‍പിടുത്ത തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളില്‍ എത്തിയവര്‍ നിരോധിത കുരുക്കുവല ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തിയത്. കടലില്‍ മീന്‍പിടിക്കുകയായിരുന്ന ബോടിലേക്ക് പൊലീസ് കയറുകയും വിഴിഞ്ഞത്ത് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങ് ഭാഗത്തേക്ക് ബോട് അതിവേഗത്തില്‍ പോവുകയായിരുന്നു. ബോടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോസ്റ്റല്‍ പൊലീസുകാരായ എ എസ് ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാര്‍ഡ് സൂസന്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്

ട്രോളിങ് നിരോധനം ലംഘിച്ചതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിനും തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

Keywords: Coastal police kidnapped by fishermen in Thumba, Thiruvananthapuram, News, Fishermen, Kidnap, Police, Kerala, Boat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia