Chief Minister | കണ്ണൂരിൽ മോഹൻലാലും എം മുകുന്ദനും പങ്കെടുക്കുന്ന മെഗാ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രിയില്ല

 


കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ പര്യടനത്തോടെ കണ്ണൂരിൽ മെയ് ഏഴിന് നടക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും നോവലിസ്റ്റ് എം മുകുന്ദന് ദേശാഭിമാനി പുരസ്കാര വിതരണത്തിനും ഉദ്ഘാടനത്തിനും പകരം ആളെ നിശ്ചയിക്കേണ്ടിവരുമെന്ന് സൂചന. ചലചിത്രനടൻ മോഹൻലാൽ, നോവലിസ്റ്റ് എം മുകുന്ദൻ എന്നിവർ പങ്കെടുക്കുന്ന ദേശാഭിമാനി പുരസ്കാര വിതരണവും അക്ഷരമുറ്റം ടാലൻഡ് ഫെസ്റ്റിനുമാണ് ഉദ്ഘാടകൻ്റെ അസാന്നിധ്യത്തിന് സാധ്യതയേറിയത്.

Chief Minister | കണ്ണൂരിൽ മോഹൻലാലും എം മുകുന്ദനും പങ്കെടുക്കുന്ന മെഗാ പരിപാടിയിൽ ഉദ്ഘാടകനായി മുഖ്യമന്ത്രിയില്ല

 നേരത്തെ നിശ്ചയിച്ച പരിപാടിയിൽ സംഘാടകർ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തോടെ അദ്ദേഹം പങ്കെടുക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നതെങ്കിലും സംഘാടകർ ഈക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെയ് ഏഴിന് വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്. അദ്ദേഹം മുഖ്യമന്ത്രിക്ക് പകരക്കാരനാവുമെന്നാണ് സൂചന.

മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളായ മോഹൻലാൽ വർഷങ്ങളായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൻ്റെ ബ്രാൻഡ് അംബാസിഡർമാരിലൊരാളാണ്. മെയ് നാലു മുതൽ ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവം കണ്ണൂർ പള്ളിക്കുന്നിലെ വി.കെ കൃഷ്ണമേനോൻ കോളേജ് ക്യാംപസ്, ടൗൺ സ്ക്വയർ, കലക്ടറേറ്റ് മൈതാനം എന്നിവടങ്ങളിലാണ് നടത്തി വരുന്നത്. സമാപന സമ്മേളനത്തിൻ്റെ ഭാഗമായി ഗൗരി ലക്ഷ്മിയുടെ മെഗാ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

വി കെ കൃഷ്ണമേനോൻ കോളേജിൽ എം മുകുന്ദൻ സാഹിത്യോത്സവം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻമാരും അക്കാദമി സ്റ്റുകളും എം മുകുന്ദൻ സാഹിത്യോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതിൻ്റെ സമാപന പരിപാടിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടെയാണ് പങ്കെടുക്കുന്നത്. മോഹൻലാലും എം മുകുന്ദനും എം.വി ഗോവിന്ദൻ എം.എൽ.എയും പങ്കെടുക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിദ്ധ്യം ശ്രദ്ധേയമാവുന്നത്.

തിങ്കളാഴ്ച പുലർച്ചെയാണ് സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്രതിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍നിന്നാണ് അദ്ദേഹം ദുബൈയിലേക്ക് പോയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും ഒപ്പമുണ്ട്. ദുബൈ യാത്രയ്ക്കിടെ മുഖ്യമന്ത്രി മകനേയും കുടുംബത്തേയും സന്ദര്‍ശിക്കും. വിദേശത്തുനിന്ന് അദ്ദേഹമെന്ന് മടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ഭാര്യയും കൊച്ചുമകനും അദ്ദേഹത്തിനൊപ്പമുണ്ട്.

മന്ത്രി റിയാസും വീണാ വിജയനും ദുബൈ കൂടാതെ, ഇന്‍ഡോനേഷ്യയും സിംഗപ്പൂരും സന്ദര്‍ശിക്കും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി. മെയ് 21ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. എന്നാല്‍, യാത്രാതീയതിയെക്കുറിച്ച് വ്യക്തത തേടിയതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Keywords:  News, Malayalam News, Chief Minister, Mohanlal, Mukundan, Kannur, Deshabhimani, Aksharamuttam, Chief Minister did not attend in Deshabhimani Aksharamuttam programme
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia