Bone Health | എല്ലുകള്‍ ഒടിയുന്നുണ്ടോ? പ്രായം കൂടുന്തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ബലക്ഷയം സംഭവിക്കാം; വിഷമിക്കേണ്ട, പരിഹാരമുണ്ട്
Feb 25, 2024, 17:06 IST
കൊച്ചി: (KVARTHA) പ്രായമാകുമ്പോള്‍ എല്ലുകള്‍ ഒടിയുന്നത് സാധാരണമാണ്. അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും പുരുഷന്മാരില് ആണ് പലപ്പോഴും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അന്‍പത് വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ അസ്ഥികളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നം തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കാല്‍സ്യത്തിന്റ ഉപയോഗം കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുപ്പെല്ലിന്റേയും നട്ടെല്ലിന്റേയും മാത്രമല്ല ശരീരത്തിലെ എല്ലുകള്‍ എല്ലാം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോകണമെങ്കില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. ഇതില്‍ ഇടുപ്പിന്റേയും നട്ടെല്ലിന്റേയും അസ്ഥികള്‍ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. പ്രായമായവരുടെ അവസ്ഥയാണ് പലപ്പോഴും കൂടുതല്‍ അപകടകരമാകുന്നത്. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
കാല്‍സ്യം അടങ്ങിയ ഭക്ഷണക്രമം
അസ്ഥികളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, സോയാബീന്‍ തുടങ്ങിയവയെല്ലാം തന്നെ കാല്‍സ്യത്തിന്റെ കലവറയാണ്. ഇവ ധാരാളം കഴിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയുന്നു.
വ്യായാമം ചെയ്യുക
ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ വരുത്താന്‍ വ്യായാമം കൊണ്ട് കഴിയും. മാത്രമല്ല, വ്യായാമത്തിലൂടെ എല്ലുകള്‍ക്ക് കരുത്ത് ലഭിക്കുന്നു. വര്കൗടുകള് സ്ഥിരമായി ചെയ്യുന്നതിലൂടെ അസ്ഥി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കഫീന്‍ കഴിക്കുന്നത് കുറക്കുക
കഫീന്‍ കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ കഴിക്കുമ്പോള്‍ ശ്രദ്ധ വേണം. മാത്രമല്ല ഇത് അസ്ഥികളെ ക്ഷയിപ്പിക്കുന്നതിനും കാരണമാകുന്നു. കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവ കഴിക്കുന്നതും പരമാവധി നിയന്ത്രിക്കണം.
മദ്യപാനം നിയന്ത്രിക്കുക
അമിതമായ മദ്യപാനം അപകടം ഉണ്ടാക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശരീരഭാരം കുറയ്ക്കല്‍
ശരീരഭാരം വളരെയധികം ശ്രദ്ധിക്കണം. ഭാരം കുറയുന്നത് പലപ്പോഴും ആരോഗ്യം നിലനിര്‍ത്തുന്നു. എന്നാല്‍ അമിത ഭാരം ശരീരത്തില്‍ പ്രശ്നങ്ങല്‍ ഉണ്ടാക്കുന്നു. അസ്ഥികളില്‍ അമിതമായി സമ്മര്‍ദം ചെലുത്തുന്നതിന് പലപ്പോഴും ശരീരഭാരം കാരണമാകുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം വര്ധിപ്പിക്കാതിരിക്കുന്നതിന് സമീകൃതാഹാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
ജലാംശം നിലനിര്‍ത്തുക
നിര്‍ജലീകരണം വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യകരമായ അസ്ഥികള്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനു വേണ്ടി ആവശ്യത്തിന് വെള്ളം കുടിക്കണം. അല്ലാത്ത പക്ഷം അത് അസ്ഥികളുടെ ആരോഗ്യത്തേയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു.

Keywords: Bone health: Tips to keep your bones healthy, Kochi, News, Bone Health, Heath Tips, Doctors, Warning, Drinking Water, Alcohole, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.