BJP leader injured | വാഹനാപകടത്തിൽ ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ ചികിത്സയിൽ

 


കോഴിക്കോട്: (www.kvartha.com) വാഹനാപകടത്തിൽ ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് ഗുരുതര പരിക്ക്. ഇദ്ദേഹം കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ച്‌ ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക് മറ്റൊരു ബൈകുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
  
BJP leader injured | വാഹനാപകടത്തിൽ ബിജെപി നേതാവ് ശങ്കു ടി ദാസിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ ചികിത്സയിൽ

അഭിഭാഷക ഓഫിസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കുകളോടെ ഇദ്ദേഹത്തെ ഇമ്പിച്ചിബാവ ആശുപത്രിയിലും ശേഷം കോട്ടക്കൽ ആസ്റ്റർ മിംസിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ് ശങ്കു ടി ദാസ് ഉള്ളതെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 'കരളിന് പരിക്കേറ്റിട്ടുണ്ട്. സിടി സ്‌കാൻ കഴിഞ്ഞു. രക്തസമ്മർദം നിയന്ത്രിക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയാണ്', അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെ പി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. ബാർ കൗൺസിൽ അംഗം കൂടിയാണ്. ചാനൽ ചർചകളിലും സജീവമാണ്.

Keywords:  Kozhikode, Kerala, News, Top-Headlines, Vehicles, Injured, BJP, Hospital, Treatment, Accident, Bike, Election, BJP leader Shanku T Das critically injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia