Award | പ്രൊഫ. ടി ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം കൂമുള്ളി ശിവരാമന്

 


കണ്ണൂര്‍: (KVARTHA) ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. ടി ലക്ഷ്മണന്റെ സ്മരണയ്ക്കായി സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിമൂന്നാമത് പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. കൂമുള്ളി ശിവരാമന്. 20,001 രൂപയും പ്രശസ്തിപത്രവും കൃഷ്ണശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. എ ദമോദരന്‍ ചെയര്‍മാനും യു പി സന്തോഷ്, അഡ്വ. പ്രമോദ് കാളിയത്ത്, ഭാഗ്യശീലന്‍ ചാലാട്, ഡോ. സി ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

സാഹിത്യനിരൂപകനും കലാവിമര്‍ശകനും വാഗ്മിയും മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളജ് മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ. കൂമുള്ളി ശിവരാമന്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. അക്കിത്തം കവിതകളെ കുറിച്ചുള്ള ഗവേഷണത്തില്‍ പി എച് ഡി ബിരുദം നേടിയിട്ടുണ്ട്. 

Award | പ്രൊഫ. ടി ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം കൂമുള്ളി ശിവരാമന്

മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍, കുറുമൊഴി, മാരാരുടെ വിമര്‍ശപദ്ധതി, ഉറൂബിന്റെ നോവലുകള്‍, ദേവരേഖ, അക്കിത്തത്തിന്റെ ലോകം, വെളിച്ചം ദുഃഖമാണുണ്ണി, അക്കിത്തം-ദര്‍ശനസാരം, അക്കിത്തത്തിന്റെ മൊഴിമുത്തുകള്‍, നമ്പൂതിരി- വരകള്‍ വര്‍ണങ്ങള്‍, അക്കിത്തം- അഗ്‌നിയും നിലാവും, രാമായണസാരം, അമൃതം വിളമ്പുന്ന അമ്മ, കുഞ്ഞുണ്ണിയിലൂടെ എന്നിവയാണ് പ്രധാന കൃതികള്‍.

സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ചിറക്കല്‍ ശ്രീമംഗലം കൊട്ടാരത്തില്‍ ആരംഭിക്കുന്ന വയോജന സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മാര്‍ച് മൂന്നിന് രാവിലെ 10 മണിക്ക് പുരസ്‌കാര സമര്‍പ്പണം നടത്തും.

Keywords: Prof. T Laxmanan Memorial Sarvamangala Award to Koomuli Sivaraman, Kannur, News, Prof. T Laxmanan Memorial Sarvamangala Award, Koomuli Sivaraman, Writer, Research, Inauguration, Winner, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia