Protest | പ്രിയ വര്‍ഗീസിന്റെ നിയമനം:വൈസ് ചാന്‍സലറുടെ വീടിന് മുന്‍പില്‍ കെ എസ് യു പ്രതിഷേധം: പൊലിസ് പ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യക്ക് ചട്ടങ്ങളും യോഗ്യതയും മറികടന്ന് അസോ. പ്രൊഫസറായി നിയമനം നല്‍കിയെന്നാരോപിച്ച് കെ.എസ്.യു കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ വൈസ് ചാന്‍സലറുടെ വസതിയിലേക്ക് മാര്‍ച് നടത്തി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസിന്റെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വി സിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. 
                    
 Protest | പ്രിയ വര്‍ഗീസിന്റെ നിയമനം:വൈസ് ചാന്‍സലറുടെ വീടിന് മുന്‍പില്‍ കെ എസ് യു പ്രതിഷേധം: പൊലിസ് പ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ചു

സിപിഎം നേതാക്കള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ രാത്രിയില്‍ തന്നെ ശക്തമായ പ്രതിഷേധവുമായി കെ എസ് യു രംഗത്തെത്തിയത്. ഏറെ നേരം തുടര്‍ന്ന പ്രതിഷേധത്തിനിടയില്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി നേതാക്കള്‍ ഉള്‍ടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

ഏറെ നേരത്തേ ബാലപ്രയോഗത്തിന് ശേഷം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശമ്മാസ് ഉള്‍പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.
സമരത്തിന് കെ എസ് യു നേതാക്കളായ ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, ആഷിത് അശോകന്‍,രാഗേഷ് ബാലന്‍, അബിന്‍ ബിജു വടക്കേക്കര,അലേഖ് കാടാച്ചിറ, നിവേദ് ചൊവ്വ, അര്‍ജുന്‍ ചാലാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Police, Protest, CPM, KSU, University, Chief Minister, Congress, Arrested, Priya Varghese, Appointment of Priya Varghese: KSU protest in front of the Vice Chancellor's house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia