Panur blast | പാനൂർ സ്ഫോടന കേസിൽ മുഴുവൻ പ്രതികളും പിടിയിൽ; 'ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയവേ'

 


കണ്ണൂർ: (KVARTHA) പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരൻ എന്ന് പറയുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രടറി ഷിജാൽ (31), കെ അക്ഷയ് (29) എന്നിവരെയാണ് അന്വേഷണ ചുമതലയുള്ള കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിൻ്റെ പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

Panur blast | പാനൂർ സ്ഫോടന കേസിൽ മുഴുവൻ പ്രതികളും പിടിയിൽ; 'ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയവേ'

തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തും. ഇതോടെ സ്ഫോടനത്തിൽ മരിച്ച മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ഉൾപ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. സബിൻ ലാൽ (25), കെ അതുൽ (28), അരുൺ (23), സി സായൂജ് (24), കെ മിഥുൻ (27), അമൽ ബാബു (29) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

വി.പി വിനീഷ് (37), വിനോദൻ (38), അശ്വന്ത് (26) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്നതോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പാനൂർ മുളിയാത്തോട് വീടിൻ്റെ ടെറസിൽ വെച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഉഗ്രസ്ഫോടനമുണ്ടായത്.

Keywords: News, Malayalam News, Kerala, Kannur, Panoor, Crime, Panoor,  Tamilnadu, All accused held in Panur blast case
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia