കട്ടപ്പന: (KVARTHA) സ്‌കൂടറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. സജോ (29), അരുൺ (27) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് രാവിലെ ഏഴ് മണിയോടെ ചേറ്റുകുഴി ശങ്കരൻകാനം പെട്രോൾ ബങ്കിന് സമീപം വാഹനം തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വണ്ടന്മേട് എസ്.ഐ എബി പി മാത്യു ഡാൻസാഫ് ടീം എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords : News, News-Malayalam-News, Kerala, Kerala-News, Idukki, 2 held with Cannabis smuggled in scooter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.