Arrested | വാട്സ് ആപിൽ സ്റ്റാറ്റസ് ഇട്ട സ്വന്തം ചിത്രം പിന്നീട് പ്രചരിച്ചത് കണ്ട് യുവതി ഞെട്ടി; ഒടുവിൽ 2 പേർ അറസ്റ്റിൽ

 


കണ്ണൂർ: (KVARTHA) യുവതിയുടെ ചിത്രം മോർഫ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷിൽന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | വാട്സ് ആപിൽ സ്റ്റാറ്റസ് ഇട്ട സ്വന്തം ചിത്രം പിന്നീട് പ്രചരിച്ചത് കണ്ട് യുവതി ഞെട്ടി; ഒടുവിൽ 2 പേർ അറസ്റ്റിൽ

 കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്‍സ് ആപ് നമ്പറുകളിലേക്ക് ഫോടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികൾ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ ഫോടോ ലൈംഗിക തൊഴിലാളികൾ എന്ന വിധത്തിൽ പല ആളുകൾക്കും വാട്‍സ് ആപ് വഴി അയച്ചതായും കണ്ടെത്തി. ആവശ്യക്കാർ വാട്‍സ് ആപിലൂടെ സ്ത്രീകളെ തിരഞ്ഞെടുക്കുകയും നിർദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ഫോടോ വാട്സ് ആപ് സ്റ്റാറ്റസായി ഇട്ടത് സ്ക്രീൻ ഷോടെടുത്ത് പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഫോടോ കണ്ട് താല്പ‌ര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നൽകുകയാണ് ഇടപാടുകാർ ചെയ്‌തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടിൽ കയറിയും അപവാദം പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്'.

Keywords:  News, Malayalam News, Morphing, Crime, Kannur, Police Station, Social Media, 2 arrested in case of morphing woman's photo and spreading it on social media
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia