Arvind Kejriwal | അരവിന്ദ് കേജ്‌രിവാൾ ഇടക്കാല ജാമ്യം ആഘോഷമാക്കുകയാണോ?
May 12, 2024, 12:26 IST
/ മിന്റാ മരിയ തോമസ്
(KVARTHA) മദ്യനയ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ 50 ദിവസം അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട ശേഷം സുപ്രീം കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. ജൂൺ രണ്ടിന് തിരിച്ചു ചെല്ലണമെന്ന വ്യവസ്ഥയിൽ ആണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡൽഹിയിലടക്കം തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രബലനും ആം ആദ്മി പാർട്ടിയുടെ തലവനും ഡൽഹി മുഖ്യമന്ത്രിയുമായ കേജരിവാൾ ജാമ്യത്തിലിറങ്ങിയത് ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യുമെന്നത് തീർച്ചയാണ്. ബിജെപിക്കും മോദിക്കും തിരിച്ചടിയും ഇന്ത്യ സഖ്യത്തിനു പുത്തൻ ഉണർവുമാകും കേജരിവാളിന്‍റെ ഈ ജയിൽ മോചനം.
ജൂണ്‍ ഒന്നു വരെയാണ് ഇടക്കാല ജാമ്യമെങ്കിലും അനേക മാസം നീളുന്ന ജാമ്യത്തെക്കാൾ വിലയുണ്ട് ഇതിന്. പ്രചാരണം അടക്കം രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കേജ്രിവാളിനെ അനുവദിച്ചു എന്നതാണു പ്രധാനം. എന്നാൽ അരവിന്ദ് കേജ്‌രിവാൾ ഈ കേസിൽ നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. ആ നിലയ്ക്ക് അഴിമതിക്കേസിൽ കുറ്റാരോപിതനായി ജയിലിലടയ്ക്കപ്പെട്ട കേജ്‌രിവാളിന്, ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തസാക്ഷി പരിവേഷം ചാർത്താൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ജാമ്യം കേജ്രിവാളിന് കൊടുത്തത് ഇലക്ഷൻ പ്രചരണത്തിന് പോകണം എന്നതിന്റെ പേരിൽ ആണ്. ജൂൺ രണ്ടിന് തിരിച്ചു ജയിലിൽ പോകേണ്ടതും ആണ്.
ജാമ്യമില്ല വകുപ്പ് ചേർത്ത് കുറ്റം എടുത്തെങ്കിൽ മാത്രമേ കോടതിക്ക് പ്രതികളുടെ ജാമ്യ അപേക്ഷ നിരസിക്കാൻ പറ്റുള്ളൂ. കോടതിയുടെ ജാമ്യം കിട്ടിയ അഴിമതി കേസ്സിലെ പ്രതിയാണ് ഇന്ന് കേജ്‌രിവാൾ. അങ്ങനെ ഉള്ള ആളെ ആണ് ഇങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത്. ശക്തമായ നിയമസംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെയാണ് ജാമ്യം അനുവദിച്ചത്. വോട്ടെണ്ണുന്നതിനു മുമ്പ് അകത്തു കയറിക്കോണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അപ്പോൾ ഈ ജാമ്യം ആഘോഷമാക്കേണ്ടതുണ്ടോ എന്നാണ് ചിന്തിക്കപ്പെടേണ്ടത്. ബി.ജെ.പി യെ സപ്പോർട്ട് ചെയ്യുകയല്ല. എന്നാൽ കുറ്റം ആരോപിക്കപ്പെട്ട് ജയിൽ ആയെ ആളെ സപ്പോർട്ട് ചെയ്യുന്നത് ഇവിടെ അഴിമതിക്കാരെ വളർത്താൻ പര്യാപ്തമാകില്ലെ എന്ന് തോന്നിപ്പോകുന്നു.
കേരളത്തിൽ മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയ്ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദിനും കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടിയിട്ടുണ്ട്. പിന്നീട് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അതുപോലെ തന്നെയാണ് കേജ്‌രിവാളിനും ജാമ്യം കിട്ടിയത്. ജാമ്യം കിട്ടിയത് ആഘോഷിക്കുന്നത് തമാശയാണ്. ജാമ്യ വ്യവസ്ഥകൾ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സന്ദർശിക്കാനോ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാനോ മദ്യനയ അഴിമതിക്കേസിൽ അഭിപ്രായം പറയാനോ സാക്ഷികളുമായി സംവദിക്കാനോ പാടില്ല. ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തുകയും വേണം. കേജ്‌രിവാൾ അഴിമതി ചെയ്തിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കേജ്‌രിവാളിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ് പാർട്ടിയാണ്. ഇതേ കോൺഗ്രസ് പാർട്ടി തന്നെ ജാമ്യം കിട്ടുമ്പോൾ ആഘോഷിക്കുന്നത് അപഹാസ്യം തന്നെയല്ലെ. ജാമ്യത്തിന് കേസിന്റെ വസ്തുതയുമായി ഒരു ബന്ധവുമില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഒരു അഴിമതിക്കാരനെ താങ്ങി നടക്കേണ്ട കമ്മ്യൂണിസ്റ്റുകാരുടെയും, കോൺഗ്രസ്സുകാരുടെയും ഗതികേടാണ് ആലോചിക്കേണ്ടത്. സ്വപ്നത്തിൽ ആർക്കും ആരുവാകാം, ജീവിതത്തിൽ പറ്റുമോ?. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഉപ്പ് തിന്നിട്ടുണ്ടോ, എങ്കിൽ വെള്ളം കുടിക്കും, അത് ആരായാലും തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.