Cooking | പാചകത്തിന് മികച്ചത് മൺപാത്രങ്ങൾ; നോൺ-സ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യയിലെ മുൻനിര പോഷകാഹാര സംഘടന

 


ന്യൂഡെൽഹി: (KVARTHA) ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട് (National Institute of Nutrition - NIN) ഇന്ത്യക്കാരുടെ ഭക്ഷണ കാര്യങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഈ പുതിയ മാർഗനിർദേശങ്ങളിൽ മൺപാത്രങ്ങൾ പാചകത്തിന് ഏറ്റവും സുരക്ഷിതമായ പാത്രങ്ങളാണെന്ന് പറയുന്നു. മൺപാത്രങ്ങളുടെ സുരക്ഷയും നേട്ടങ്ങളും ഊന്നിപ്പറയുന്നുണ്ട്. നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
  
Cooking | പാചകത്തിന് മികച്ചത് മൺപാത്രങ്ങൾ; നോൺ-സ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യയിലെ മുൻനിര പോഷകാഹാര സംഘടന

മൺപാത്രങ്ങൾ പരിസ്ഥിതി സൗഹൃദം ആണെന്നും ഭക്ഷണത്തിലെ പോഷകങ്ങൾ നിലനിർത്തുന്നുവെന്നും കുറഞ്ഞ എണ്ണയിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നും എൻഐഎൻ ചൂണ്ടിക്കാട്ടി. നോൺ - സ്റ്റിക്ക് പാത്രങ്ങളുടെ ആവരണം (Coating) ഉയർന്ന താപനിലയിൽ ഉരുകി ഹാനികരമായ പുക പുറന്തള്ളുന്നതായും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഇത് ശ്വാസകോശത്തിലടക്കം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

നോൺ-സ്റ്റിക്ക് പാൻ അമിതമായി ചൂടാക്കുന്നത് അപകടകരമാണെന്ന് വിദഗ്ധരും പറയുന്നു. ചൂടാക്കുമ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന ദോഷകരമായ പുകകൾ പുറത്തുവിടുകയും പോളിമർ ഫ്യൂം ഫീവർ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

മൺപാത്രങ്ങളുടെ ഗുണങ്ങൾ

* പോഷക മൂല്യങ്ങൾ നിലനിർത്തുന്നു: മൺപാത്രങ്ങൾ ഭക്ഷണം പതുക്കെ പാകം ചെയ്യുന്നതിനാൽ, പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ പോലുള്ള പോഷകങ്ങൾ നഷ്ടപ്പെടുന്നില്ല.

* രുചി വർദ്ധിപ്പിക്കുന്നു: മൺപാത്രങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചി കിട്ടും. മണ്ണിൽ നിന്നുള്ള നേരിയ ഘടകങ്ങൾ ഭക്ഷണത്തിൽ ചേർന്നു രുചി വർധിപ്പിക്കുന്നു.

* ആരോഗ്യ സംരക്ഷണം: മറ്റ് പാത്രങ്ങൾ പോലെ രാസവസ്തുക്കൾ പുറന്തള്ളുന്നില്ല. അതിനാൽ, ഭക്ഷണം കൂടുതൽ ആരോഗ്യകരമായിരിക്കും.

* പരിസ്ഥിതി സൗഹൃദം: മണ്ണ് ഒരു പുനരുപയോഗ യോഗ്യമായ വസ്തുവാണ്. മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്നു.

അതേസമയം, മൺപാത്രങ്ങളും ശരിയായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്നോർക്കുക.

Keywords : Health Tips, Health, Lifestyle, National, New Delhi, National Institute of Nutrition, NIN, Pottery, Non-Stick, Security, Benefits, Food, Nutrients, India's top nutrition institute declares mud pots best utensil for cooking, warns about non-stick pans.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia